Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2018 5:44 AM GMT Updated On
date_range 2018-09-09T11:14:58+05:30മഴക്കെടുതി മാറിയെങ്കിലും കിണറുകളെല്ലാം മലിനം; കുടിവെള്ളത്തിനായി നെേട്ടാട്ടം
text_fieldsബാലുശ്ശേരി: മഴക്കെടുതി മാറിനിന്നതോടെ നാട്ടിൻപുറങ്ങളിലെ കിണറുകളെല്ലാം മലിനം. ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളിലെ നൂറുകണക്കിന് വീടുകളിലെ കിണറുകളാണ് ഉപയോഗശൂന്യമായത്. പനങ്ങാട്ട് മഞ്ഞപ്പാലം, കരയത്തൊടി, കോട്ടനട, ആറാളക്കൽതാഴം, ബാലുശ്ശേരി പഞ്ചായത്തിലെ ഒാച്ചത്ത്താഴെ, കൈതോളിവയൽ, എടപ്പാടി താഴെ, മുണ്ടോളിപ്പൊയിൽ തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകളാണ് പൂർണമായും മലിനമായത്. നിറയെ വെള്ളമുണ്ടായിരുന്ന കിണർ കഴിഞ്ഞ ദിവസങ്ങളിലായി വറ്റിയിട്ടുണ്ട്. മലിനമാകാത്ത സമീപവാസികളുടെ കിണറുകളിൽനിന്ന് പൈപ്പ്ലൈൻ ഉപയോഗിച്ച് കുടിവെള്ളം ശേഖരിച്ചാണ് മിക്ക കുടുംബങ്ങളും കഴിയുന്നത്. ബാലുശ്ശേരി പഞ്ചായത്തിലെ ആറു വാർഡുകളിൽനിന്ന് ശേഖരിച്ച കുടിവെള്ളത്തിെൻറ 33 സാമ്പിളുകൾ കഴിഞ്ഞ ദിവസം പരിശോധനക്ക് നൽകി. കുന്ദമംഗലത്തെ സി.ഡബ്ല്യു.ആർ.ഡി.എം കേന്ദ്രം സൗജന്യമായാണ് പരിശോധന നടത്തുന്നത്. കേന്ദ്രം ചീഫ് ടെക്നീഷ്യൻ പാർഥസാരഥി സ്ഥലത്തെത്തിയാണ് സാമ്പിളുകൾ ശേഖരിച്ചത്. വാർഡ് അംഗങ്ങളായ ഡി.ബി. സബിത, ശശികുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.പി. സതീശൻ, അസി. സെക്രട്ടറി കെ. ഷിബിൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Next Story