Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2018 5:39 AM GMT Updated On
date_range 9 Sep 2018 5:39 AM GMTസമ്പൂർണ ഭവന നിർമാണ പദ്ധതി അയ്യങ്കാളി പദ്ധതിയുമായി സംയോജിപ്പിക്കുന്നു
text_fieldsbookmark_border
കൊടുവള്ളി: നഗരസഭയിൽ നടപ്പാക്കുന്ന സമ്പൂർണ ഭവന നിർമാണ പദ്ധതി അയ്യങ്കാളി പദ്ധതിയുമായി സംയോജിപ്പിക്കാൻ തീരുമാനിച്ചു. വീട് നിർമാണത്തിന് ഇതുവരെ എഗ്രിമെൻറ് വെച്ച മുഴുവൻ പേർക്കും ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം 90 തൊഴിൽദിനങ്ങൾ ഒാരോ വീടിനും ഉൾപ്പെടുത്തി വേതനം അതത് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കാൻ നടപടി ഉണ്ടാകും. ഇതുവഴി രണ്ടു കോടിയുടെ അധിക സഹായം വീട് നിർമിക്കുന്നവർക്ക് ലഭിക്കും. ഈ പദ്ധതിയിൽ ഉൾപ്പെട്ടവരുടെ സംഗമം ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. അംഗത്വ കാർഡ് വിതരണം ഡെപ്യൂട്ടി ചെയർപേഴ്സൻ എ.പി. മജീദ് നിർവഹിച്ചു. ക്ഷേമകാര്യ സമിതി അധ്യക്ഷൻ കെ. ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഹാജറ ബീവി, ബിന്ദു അനിൽകുമാർ, വി.സി. നൂർജഹാൻ, കൗൺസിലർമാരായ കെ. ശിവദാസൻ, അബ്ദു വെള്ളറ, പി. അബൂബക്കർ, കെ. പ്രീത, വിമല ഹരിദാസൻ, കെ.എം. സുഷിനി, പി. ഖാദർ, പി.പി. മൊയ്തീൻകുട്ടി, ടി.പി. നാസർ, പി. അനീസ്, സൂപ്രണ്ട് അനിൽകുമാർ, എച്ച്.ഐ അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി ജയന്തി സ്വാഗതം പറഞ്ഞു. ഫോട്ടോ: Kdy-4 Koduvally Nagarasaba .jpg സമ്പൂർണ ഭവനനിർമാണ ഗുണഭോക്താക്കളെ അയ്യങ്കാളി പദ്ധതിയുമായി സംയോജിപ്പിക്കുന്നതിെൻറ ഭാഗമായി തൊഴിൽ കാർഡ് വിതരണോദ്ഘാടനം ഡെപ്യൂട്ടി ചെയർപേഴ്സൻ എ.പി. മജീദ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story