Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുരസ്കാരം സമ്മാനിച്ചു

പുരസ്കാരം സമ്മാനിച്ചു

text_fields
bookmark_border
പുരസ്കാരം സമ്മാനിച്ചു
cancel
മുക്കം: ഉപജില്ലയിലെ മികച്ച പ്രൈമറി അധ്യാപകന് റോട്ടറി ക്ലബ് നൽകുന്ന രാഷ്ട്രനിർമാൺ പുരസ്കാരം പൂവാറൻ തോട് ഗവ.എൽ.പി.സ്കൂൾ അധ്യാപകൻ രാജ് ലാൽ തോട്ടുവാലിന് സമ്മാനിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു. മുക്കം റോട്ടറി ക്ലബ് പ്രസിഡൻറ് എം. സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. സന്തോഷ് മൊമേൻറായും എം. സുകുമാരൻ മാസ്റ്റർ സർട്ടിഫിക്കറ്റും നൽകി. വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയമ്മ ഇടമുളയിൽ, ഗ്രാമപഞ്ചായത്ത് മെംബർ സണ്ണി പെരുകിലം തറപ്പേൽ, പി.ടി.എ പ്രസിഡൻറ് ജെയ്സൺ ഫിലിപ്പ്, എം.പി.ടി.എ. പ്രസിഡണ്ട് രജിത ദിലീപ്, ടി.പി. സുരേഷ്, മുസ്തഫ പള്ളിയാളി, ടെന്നീസ് ജോസഫ്, നിഷ വാവോലിക്കൽ, അനിൽകുമാർ, രാജ് ലാൽ തോട്ടുവാൽ എന്നിവർ സംസാരിച്ചു. അഗസ്ത്യൻ ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റർ ഷാഫി കോട്ടയിൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story