Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 5:23 AM GMT Updated On
date_range 30 May 2018 5:23 AM GMTതെങ്ങ് വീണ് ഓട്ടോയും ബൈക്കും തകർന്നു
text_fieldsbookmark_border
നരിക്കുനി: കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി റോഡിൽ നിർത്തിയിട്ട ബൈക്കും ഓട്ടോറിക്ഷയും തകർന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ പുല്ലാളൂർ അങ്ങാടിയിൽ മുട്ടാഞ്ചേരി റോഡിലാണ് സംഭവം. ഓട്ടോറിക്ഷയിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ടടുത്ത പറമ്പിലെ തെങ്ങ് റോഡിലേക്ക് വീഴുകയായിരുന്നു. റോഡിൽ യാത്രക്കാരില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പൊളിറ്റിക്കൽ സ്കൂളും ഇഫ്താർ സംഗമവും മടവൂർ: മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് പൊളിറ്റിക്കൽ എംപവർമെൻറ് സ്കൂളിെൻറ ആറാം സെഷനും ഇഫ്താർ വിരുന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു. ഫൈസൽ ഫൈസി മടവൂർ വിഷയാവതരണം നടത്തി. കോഒാഡിനേറ്റർ നൗഫൽ പുല്ലാളൂർ സെഷൻ വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ, കെ. കുഞ്ഞാമു, എ.പി. നാസർ, ടി. മൊയ്തീൻ കോയ, ടി. അലിയ്യ്, ഒ.കെ. ഇസ്മായിൽ, വി.സി. റിയാസ് ഖാൻ, എം. നസീഫ്, അഡ്വ. കെ.ടി. ജാസിം, കെ.പി. അബ്്ദുസ്സലാം, കെ.വി.ആർ. റാഷിദ്, എ.പി. അബു, പി.സി. മുഹമ്മദ്, പി. അസ്ഹറുദ്ദീൻ, മുനീർ പുതുക്കുടി, അനീസ്, നവാസ് ഇല്ലത്ത്, യു.പി. അസീസ്, മുജീബ്, കുഞ്ഞിമൊയ്തീൻ, യു. ഷറഫുദ്ദീൻ, അബ്ദുറഹിമാൻ, നബീൽ, പി.എം. ഹംസ, മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. എ.പി. യൂസുഫലി സ്വാഗതവും ഉബൈദ് അമ്പലക്കണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story