Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിപ: ഓൺലൈൻ...

നിപ: ഓൺലൈൻ പോർട്ടലിനെതിരെ കേസെടുത്തു

text_fields
bookmark_border
വളയം: നിപ വൈറസ് ബാധയെ തുടർന്ന് ചെക്യാട് ഉമ്മത്തൂരിൽ ഒരാൾ മരിച്ച സംഭവത്തിൽ ഭീതിപരത്തുന്ന വാർത്ത നൽകിയെന്ന പരാതിയിൽ ഒാൺലൈൻ പോർട്ടലിനെതിരെ കേസെടുത്തു. 'നാദാപുരം ന്യൂസ്' എന്ന പോർട്ടലിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. സി.പി.എം ഉമ്മത്തൂർ ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിൽ ദേശാഭിമാനി മുൻ വടകര ലേഖകനും പാമ്പാടി നെഹ്റു കോളജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മാവൻ കെ.കെ. ശ്രീജിത്ത് എഡിറ്ററുമായ പോർട്ടലിനെതിരെയാണ് പൊലീസ് കേസെടുത്തത്. സി.പി.എം വണ്ണാർകണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ് ശ്രീജിത്ത്. പരാതിയെത്തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് ന്യൂസ് പോർട്ടലിൽ നിന്ന് വിശദീകരണം തേടിയിരുന്നു. പത്രങ്ങളും വാർത്താചാനലുകളും നൽകിയ വാർത്ത അതേപടി നൽകിയതാണെന്ന് ബന്ധപ്പെട്ടവർ വിശദീകരണം നൽകി. ഇതോടെ സംഭവത്തിൽ കഴമ്പില്ലെന്ന് പറഞ്ഞ് പൊലീസ് കേസെടുക്കാതെ വിട്ടയച്ചിരുന്നു. ഇതിനിടെ ഫോണിൽ വധഭീഷണി ലഭിച്ചതിനെത്തുടർന്ന് ശ്രീജിത്ത് സി.പി.എം അനുഭാവിക്കെതിരെ പൊലീസിനും സി.ബി.ഐക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് േപാർട്ടലിനെതിരെയും കേസെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story