Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരടിപ്പാറയിൽ തേ​യി​ല...

കരടിപ്പാറയിൽ തേ​യി​ല ക​ർ​ഷക കൂട്ടായ്​മയുടെ 'ഗ്രീൻ' വിപ്ലവം

text_fields
bookmark_border
കൽപറ്റ: രാജ്യത്തെ ആദ്യത്തെ തേയില കർഷക കമ്പനിയിൽ ഗ്രീൻ ടീ ഉൽപാദനം തുടങ്ങി. വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലെ കരടിപ്പാറയിൽ സ്ഥാപിച്ച ഫാക്ടറിയിലാണ് വ്യവസായാടിസ്ഥാനത്തിൽ തേയിലപ്പൊടി ഉൽപാദനം തുടങ്ങിയത്. ചെറുകിട തേയില കർഷകർ ഓഹരി ഉടമകളായി രൂപവത്കരിച്ച നബാർഡിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ ഉൽപാദക കമ്പനിയാണിത്. നബാർഡ് ജില്ല മാനേജർ ജിഷ വടക്കുംപറമ്പിൽ സ്വിച്ച്ഓൺ നിർവഹിച്ചു. തൽക്കാലം ഫാക്ടറി ഒരു ഷിഫ്റ്റായാണ് പ്രവർത്തിപ്പിക്കുകയെന്ന് കമ്പനി ചെയർമാൻ പി. കുഞ്ഞുഹനീഫ, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജോസ് സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. എട്ടു മണിക്കൂറിൽ 1,200 കിലോഗ്രാം പച്ചത്തേയില സംസ്കരിക്കാൻ ശേഷിയുള്ളതാണ് ഫാക്ടറിയെന്ന് ടീ മേക്കർ ദേവദാസ് പറഞ്ഞു. ഉൽപാദിപ്പിക്കുന്ന തേയിലപ്പൊടി വേഗ്രീൻ ടീ എന്ന ബ്രാൻഡ് നാമത്തിൽ കിലോഗ്രാമിനു 450 രൂപ നിരക്കിലാണ് വിപണിയിൽ ലഭ്യമാക്കുക. ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലുള്ള കരടിപ്പാറയിലും വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തിലുള്ള വട്ടച്ചോലയിലുമുള്ള ചെറുകിട തേയില കർഷക സംഘാംഗങ്ങൾ രൂപവത്കരിച്ചതാണ് വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി. മൈക്രോ ഫാക്ടറികൾക്ക് ടീ ബോർഡ് ലൈസൻസ് നൽകിത്തുടങ്ങിയ സാഹചര്യമാണ് കർഷകർ ഉപയോഗപ്പെടുത്തിയത്. നേരത്തേ വൻകിട ഫാക്ടറികൾക്കു മാത്രമാണ് ലൈസൻസ് അനുവദിച്ചിരുന്നത്. 167 ഓഹരിയുടമകളാണ് കമ്പനിയിലുള്ളത്. കരടിപ്പാറയിൽ വാങ്ങിയ 30.5 സ​െൻറ് സ്ഥലത്ത് ഒരു കോടി രൂപ ചെലവിലാണ് ഫാക്ടറി നിർമിച്ചത്. ഇതിൽ 45.8 ലക്ഷം രൂപ നബാർഡ് വായ്പയാണ്. കരടിപ്പാറ, വട്ടച്ചോല സംഘാംഗങ്ങളുടേതായി ഏകദേശം 500 ഏക്കറിൽ തേയിലകൃഷിയുണ്ട്. സീസണിൽ ഏകദേശം 4,500 കിലോ പച്ചത്തേയിലയാണ് പ്രതിദിന ഉൽപാദനം. ഫാക്ടറിയിൽ ഒൗഷധ ഗുണമുള്ള ഗ്രീൻ ടീ മാത്രം ഉൽപാദിപ്പിക്കാനും വിതരണം ചെയ്യാനുമാണ് കമ്പനി തീരുമാനം. തേയിലച്ചെടികളിൽനിന്ന് 7-10 ദിവസം ഇടവിട്ട് നുള്ളുന്ന കൊളുന്താണ് ഗ്രീൻ ടീക്കായി സംസ്കരിക്കുന്നത്. 1000 കിലോ ചപ്പിൽനിന്നു 240 കിലോ പൊടിയുണ്ടാക്കാൻ കഴിയും. കമ്പനിയുടെ ഓഹരിയുടമകളിൽ 40 പേർ ജൈവരീതിയിലാണ് തേയിലകൃഷി ചെയ്യുന്നത്. ഇവർക്കും മറ്റു കർഷകർക്കും അംഗീകൃത ഏജൻസിയുടെ സർട്ടിഫിക്കേഷൻ ലഭിക്കുന്ന മുറക്ക് ഓർഗാനിക് ഗ്രീൻ ടീ ആഭ്യന്തര, വിദേശ വിപണികളിൽ ലഭ്യമാക്കാനാണ് പദ്ധതി. നിലവിൽ കൊളുന്ത് കിലോഗ്രാമിനു 25 രൂപ നിരക്കിലാണ് ഓഹരിയുടമകളായ കർഷകരിൽനിന്നു കമ്പനി ശേഖരിക്കുന്നത്. മറ്റു ചെറുകിട കർഷകർക്കു ലഭിക്കുന്ന വിലയുടെ ഇരട്ടിയോളം വരുമിത്. പച്ചത്തേയിലയുടെ വിലക്ക് പുറമേ ബോണസ്, ഡിവിഡൻറ് എന്നിവയും ഓഹരിയുടമകൾക്ക് ലഭിക്കും. കുടിവെള്ള പദ്ധതി കിണർ മലിനമായി പുൽപള്ളി: പാടിച്ചിറ പടിഞ്ഞാറെക്കുന്ന് കുടിവെള്ള പദ്ധതി കിണർ മലിനമായ നിലയിൽ. റോഡിനോട് ചേർന്നാണ് ഇൗ കിണർ. റോഡി​െൻറ ഉയർന്ന ഭാഗങ്ങളിൽനിന്നു ഒഴുകിയെത്തുന്ന വെള്ളം വന്നുചാടുന്നത് ഈ കിണറ്റിലേക്കാണ്. ഇക്കാരണത്താൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് കിണർ നിറയുകയായിരുന്നു. പാടിച്ചിറ ഗവ. ആശുപത്രി ഭാഗത്തുനിന്നടക്കമുള്ള വെള്ളം ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. കുടിവെള്ള േസ്രാതസ്സ് മലിനജലത്തിൽനിന്ന് സംരക്ഷിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story