Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒരു വിളിപ്പാടകലെ ഇനി...

ഒരു വിളിപ്പാടകലെ ഇനി അബിനില്ല

text_fields
bookmark_border
പന്തീരാങ്കാവ്: ഒരു വിളിപ്പാടകലെയായിരുന്നു നാട്ടുകാർക്ക് അബിൻ. രാത്രി എത്രവൈകിയാലും യാത്രക്ക് വിളിച്ചാൽ ഒരു വൈമനസ്യവുമില്ലാതെ ത​െൻറ ഓട്ടോയുമായി എത്തുമായിരുന്ന സഹായി. നിപ ബാധിച്ച് ചികിത്സക്കിടയിൽ ഞായറാഴ്ച മരിച്ച പാലാഴി സ്വദേശി അബിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് നന്മയുടെ കഥകൾ മാത്രം. വിവാഹാലോചന തകൃതിയായി നടക്കുന്നതിനിടെയാണ് ഉറ്റവർക്ക് അവസാനമായി ഒരു നോക്കു കാണാൻപോലുമാവാതെ അവൻ യാത്രയായത്. സാമ്പത്തിക പ്രയാസങ്ങൾക്കിടെ വീടി​െൻറ മുകൾനിലയുടെ പണി നടക്കുന്നുണ്ടായിരുന്നു. അതിനാൽ രാപ്പകൽ ഭേദമില്ലാതെ ത​െൻറ ഓട്ടോയുമായി ഓട്ടത്തിലായിരുന്നു. നിപ സ്ഥിരീകരിച്ചതോടെ അബി​െൻറ അസുഖം ഭേദമാകണമെന്ന പ്രാർഥനയിലായിരുന്നു നാട്. എന്നാൽ അവ സഫലമായില്ല. ആരോഗ്യ പ്രവർത്തകർ ഈ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് ബോധവത്കരണം നടത്തുന്നുണ്ട്. പ്രദേശത്തെ മൂന്ന് കി.മീറ്റർ ചുറ്റളവിൽ സമഗ്ര സർവേ നടത്തി ജാഗ്രത നടപടികൾ കൈകൊള്ളുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story