Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 5:29 AM GMT Updated On
date_range 26 May 2018 5:29 AM GMTമോദിസർക്കാറിെൻറ നാലാം വാർഷികം കരിദിനമായി ആചരിക്കും
text_fieldsbookmark_border
കോഴിക്കോട്: ദേശീയ ദുരന്തമായിത്തീർന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നാലുവർഷം പൂർത്തിയാക്കുന്ന മേയ് 26ന് കരിദിനമായി ആചരിക്കാൻ എസ്.ഡി.പി.െഎ സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു. രാജ്യത്തിന് അഴിമതിമുക്ത അച്ഛാ ദിൻ വാഗ്ദാനം ചെയ്ത് അധികാരമേറ്റ സർക്കാർ കുത്തക മുതലാളിമാർക്കുവേണ്ടി രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്ന് യോഗം ആേരാപിച്ചു. പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, എം.കെ. മനോജ്കുമാർ, ജനറൽ സെക്രട്ടറിമാരായ പി. അബ്ദുൽ ഹമീദ് മാസ്റ്റർ, റോയി അറയ്ക്കൽ, തുളസീധരൻ പള്ളിക്കൽ, ട്രഷറർ അജ്മൽ ഇസ്മായിൽ, സെക്രട്ടറിമാരായ കെ.കെ. അബ്ദുൽ ജബ്ബാർ, പി.ആർ. സിയാദ്, സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.കെ. ഉസ്മാൻ, പി.പി. മൊയ്തീൻകുഞ്ഞ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story