Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ ആശങ്കയിലാഴ്ത്തിയ...

മഴ ആശങ്കയിലാഴ്ത്തിയ പാടത്ത് രക്ഷകരായി ഹരിതസേന

text_fields
bookmark_border
കൊയിലാണ്ടി: കനത്ത വേനൽമഴ കൊയ്ത്തിനു തടസ്സമായപ്പോൾ തൃശൂരിൽനിന്നെത്തിയ ഹരിതസേന കർഷകരുടെ രക്ഷകരായി. വർഷങ്ങളായി കൃഷിയോഗ്യമല്ലാതെ കിടന്ന ഹെക്ടർ കണക്കിനു വരുന്ന വെളിയണ്ണൂർ ചല്ലിയിൽ ഇത്തവണ ഹരിത കേരളം പദ്ധതി പ്രകാരം നെൽകൃഷി ചെയ്തിരുന്നു. ഇതിൽ ഒറ്റക്കണ്ടം ഭാഗത്തെ വിളഞ്ഞ നെല്ലുകൾ പാടത്ത് വെള്ളം നിറഞ്ഞതിനാൽ കൊയ്യാൻ പറ്റാതെ കിടക്കുകയായിരുന്നു. ചെറുവണ്ണൂർ അഗ്രോ സർവിസ് സ​െൻററിലെ സേനയും സഹായിച്ചു. 13 ഏക്കർ സ്ഥലത്തെ നെല്ലാണ് ചൊവ്വാഴ്ച കൊയ്തത്. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ. സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി. രാധ, കെ.പി. ഗോപാലൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ലീന, കൃഷി ഓഫിസർ ശ്രീവിദ്യ, പാടശേഖര സമിതി ഭാരവാഹികളായ ശ്രീധരൻ, സുരേഷ് എന്നിവർ നേതൃത്വം നൽകി. കെ.എസ്.ടി.എ ജില്ല പഠന ക്യാമ്പ് മേപ്പയൂർ: കെ.എസ്.ടി.എ ജില്ലാപഠന ക്യാമ്പ് 26, 27 തീയതികളിൽ മേപ്പയൂരിൽ നടക്കും. ഉദ്ഘാടന സമ്മേളനം, വിദ്യാഭ്യാസ സെമിനാർ, വിവിധ ക്ലാസുകൾ എന്നിവ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം മുൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. ഇ.എം. രാമദാസൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ആർ.വി. അബ്ദുല്ല, കെ. രാജീവൻ, എൻ.കെ. ചന്ദ്രൻ, എൻ.എം. കുഞ്ഞിക്കണ്ണൻ, വി.പി. നിദ, കെ. ഷാജിമ, കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന (ചെയർ), കെ. രാജീവൻ, പി.പി. രാധാകൃഷ്ണൻ (വൈസ് ചെയ) വി.പി. ശിവദാസ് (ജന. കൺ) വി. അനുരാജ് (ജോ. കൺ). ഉന്നത വിജയികളെ അനുമോദിച്ചു മേപ്പയൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ കാഞ്ഞിരമുക്ക് നന്മ സ്വയം സഹായ സംഘം അനുമോദിച്ചു. മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. ഡോ. റീനാ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. എ.സി. ചോയി, ആനന്ത് കിഷോർ, ആർ.കെ. രാജീവൻ, ടി.സി. ദാമോദരൻ, ശ്രീധരൻ മലയിൽ, സുരേഷ് മൂന്നോടിയിൽ, കെ.വി. നാരായണൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story