Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദർശ സംസ്​കൃത...

ആദർശ സംസ്​കൃത വിദ്യാപീഠം പ്രാക്​ ശാസ്​ത്രി, ശാസ്​ത്രി കോഴ്​സുകൾക്ക്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ബാലുശ്ശേരി: ആദർശ സംസ്കൃത വിദ്യാപീഠം 2018-19 വർഷത്തേക്കുള്ള പ്രാക്ശാസ്ത്രി (പ്ലസ് വൺ), ശാസ്ത്രി (സംസ്കൃതം ബി.എ) ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്രാക് ശാസ്ത്രി, ശാസ്ത്രി ക്ലാസിലേക്ക് നേരത്തെ സംസ്കൃതം പഠിക്കാത്തവർക്കും അപേക്ഷിക്കാം. മാർക്കി​െൻറ അടിസ്ഥാനത്തിൽ യഥാക്രമം പ്രതിമാസം 700, 800 രൂപവീതം സ്കോളർഷിപ് ലഭിക്കും. എസ്.സി എസ്.ടി വിഭാഗത്തിന് പട്ടികജാതി വികസന വകുപ്പിൽനിന്നുള്ള സ്കോളർഷിപ് ലഭിക്കുന്നതാണ്. വിദ്യാപീഠത്തിൽനിന്ന് നേരിട്ട് അപേക്ഷഫോറം വാങ്ങാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ നാല്.
Show Full Article
TAGS:LOCAL NEWS 
Next Story