Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപനിബാധ: പാലാഴി...

പനിബാധ: പാലാഴി സ്വദേശിയുടെ നില ഗുരുതരം

text_fields
bookmark_border
പന്തീരാങ്കാവ്: പനി ബാധിച്ച് രണ്ടു ദിവസമായി മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള പാലാഴി സ്വദേശിയായ 25കാര​െൻറ നില ഗുരുതരമായി തുടരുന്നു. കുറച്ചു ദിവസമായി പ്രാഥമികാരോഗ്യകേന്ദ്രത്തിലും മെഡിക്കൽ കോളജിലും ചികിത്സ തേടിയ യുവാവിനെ ശനിയാഴ്ചയാണ് മിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പനി 'നിപ'യാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾക്ക് ഇതുമായി സാമ്യമുണ്ട്. മാത്രമല്ല, ഓട്ടോ ഡ്രൈവറായ യുവാവ് ദിവസങ്ങൾക്കുമുമ്പ് മാതാവി​െൻറ വീടായ പേരാമ്പ്രയിൽ പോയി താമസിച്ചിരുന്നതായി ആരോഗ്യ പ്രവർത്തകർക്ക് വിവരം ലഭിച്ചിട്ടുണ്ട്. വീടിനു സമീപത്ത് ആശങ്കയുളവാക്കുന്ന സാഹചര്യങ്ങളൊന്നുമില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. രോഗിയുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കുന്നുണ്ട്. ആവശ്യമായ ജാഗ്രത നടപടികൾ കൈക്കൊള്ളുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story