Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാലൂക്ക് ലൈബ്രറി...

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഗമം

text_fields
bookmark_border
താമരശ്ശേരി: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഗമവും മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കെ. അച്യുതന് സ്വീകരണവും നല്‍കി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് പി.സി. വേലായുധന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. പ്രദീപന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് എന്‍. ശങ്കരന്‍, എന്‍. അച്യുതന്‍, സി.സി. ആന്‍ഡ്രൂസ്, പി.കെ. ശ്രീനി, പി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. പുള്ളിമാന്‍ കിണറ്റില്‍ വീണു താമരശ്ശേരി: തച്ചംപൊയിലില്‍ പുള്ളിമാന്‍ കിണറ്റില്‍ വീണു. കുറ്റിക്കാട്ടില്‍ ഹംസയുടെ കിണറ്റില്‍ ഞായറാഴ്ച പുലര്‍ച്ചയാണ് മാന്‍ വീണത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മാനിനെ കരക്കുകയറ്റി. ഡോ. അരുണ്‍കുമാറി​െൻറ നേതൃത്വത്തില്‍ പരിശോധന നടത്തി മാന്‍ പൂർണ ആരോഗ്യവാനാണെന്ന് കണ്ടതിനെ തുടര്‍ന്ന് കൂട്ടില്‍ കയറ്റി ഈങ്ങാപ്പുഴക്കടുത്ത് കൊളമല വനത്തില്‍ തുറന്നുവിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story