Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂടാടിയിൽ കാർഷിക...

മൂടാടിയിൽ കാർഷിക ഗ്രാമസഭ നടത്തി

text_fields
bookmark_border
നന്തിബസാർ: മൂടാടി ഗ്രാമപഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും ആഭിമുഖ്യത്തിൽ കാർഷിക ഗ്രാമസഭ നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജീവാനന്ദൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ.വി. നൗഷാദ്, ഹരിത കേരളം ജില്ലാ കോഓഡിനേറ്റർ പ്രകാശ് എന്നിവർ ക്ലാസെടുത്തു. പഞ്ചായത്തിനുവേണ്ടി മികച്ച ഫാം പ്ലാൻ തയാറാക്കുമെന്ന് കൃഷി ഓഫിസർ പറഞ്ഞു. ജില്ലയിലെ മികച്ച കൃഷി അസിസ്റ്റൻറായി തിരഞ്ഞെടുത്ത പി. നാരായണനെ കാർഷിക വികസന സമിതിയും കാർഷിക കർമസേനയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാറും ആസൂത്രണ സമിതി ഉപാധ്യക്ഷൻ വിജയരാഘവനും ആശംസകൾ നേർന്നു. ഹർഷലത സ്വാഗതവും പി. നാരായണൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story