Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിരോധിത ലഹരി...

നിരോധിത ലഹരി ഗുളികകളുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
വെള്ളയിൽ: നിരോധിത ലഹരി ഗുളികകളുമായി യുവാവ് പൊലീസ് പിടിയിൽ. ട്രെമഡോൾ ഇനത്തിൽപ്പെട്ട 1100 ഒാളം ഗുളികകളുമായി തങ്ങൾസ് റോഡ് പരപ്പിൽ ഇബ്രാഹിം ബാദുഷ (29)യാണ് പിടിയിലായത്. വെള്ളയിൽ എസ്.െഎ ടി.വി. ധനഞ്ജയദാസും സംഘവും സി.എച്ച് ഒാവർ ബ്രിഡ്ജിനു സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. സ്കൂൾ വിദ്യാർഥികൾ ഉൾെപ്പടെ ഇത്തരം ഗുളികകൾ ഉപയോഗിക്കുന്നതായി പൊലീസ് പറഞ്ഞു. മൈസൂരുവിൽനിന്നാണ് ഗുളികകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. പൊലീസ് സംഘത്തിൽ എ.എസ്.െഎ സതീഷ്, സുനിൽകുമാർ, ശ്രീജിത്ത് എന്നിവരുമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story