Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:32 AM GMT Updated On
date_range 18 May 2018 5:32 AM GMTതിരുവമ്പാടിയിൽ ൈകയേറിയ തോടുകള്‍ വീണ്ടെടുക്കാൻ ഗ്രാമപഞ്ചായത്ത് നടപടി തുടങ്ങി
text_fieldsbookmark_border
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ സ്വകാര്യ വ്യക്തികൾ കൈയേറിയ തോടുകൾ തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി. തിരുവമ്പാടി ടൗണിനു സമീപം സ്വകാര്യവ്യക്തികള്‍ മണ്ണിട്ടുമൂടിയ തോടുകള്‍ ഗ്രാമപഞ്ചായത്ത് പുനര്‍നിര്‍മിക്കാനുള്ള പ്രവൃത്തി തുടങ്ങി. തോടുകള്‍ നികത്തിയതുമൂലം ചെറിയ മഴ പെയ്താല്‍പോലും ടൗണും ബസ്സ്റ്റാൻഡ് പരിസരവും വെള്ളത്തില്‍ മുങ്ങുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പെ ഗ്രാമപഞ്ചായത്ത് നടപടി തുടങ്ങിയത്. പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള 'ക്ലീൻ തിരുവമ്പാടി' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോടുകൾ നിർമിച്ചത്. വെള്ളം കെട്ടിക്കിടന്ന് ടൗൺ മാർക്കറ്റിനു സമീപം കൊതുകുകൾ നിറയുന്നതും പതിവായിരുന്നു. ഇവിടെ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story