Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കോടി...

കക്കോടി ഗ്രാമപഞ്ചായത്തി​െൻറ അനാസ്​ഥക്കെതിരെ കോൺഗ്രസ് ഉപവസിച്ചു

text_fields
bookmark_border
കക്കോടി: ഗ്രാമപഞ്ചായത്തി​െൻറ അനാസ്ഥക്കെതിരെ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസം നടത്തി. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിലും ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കാത്തതിലും പഞ്ചായത്തിലെ ഉദ്യോഗസ്ഥ ഭരണത്തിലും പ്രതിഷേധിച്ചാണ് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് മാടിച്ചേരി ഗംഗാധരൻ പഞ്ചായത്ത് ഒാഫിസിന് മുന്നിൽ ഉപവസിച്ചത്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതായും കക്കോടി ബസാറിലെ അഴുക്കുചാൽ ശുചീകരിച്ചതിൽ അഴിമതി നടന്നതായും ആരോപിച്ചാണ് പരിപാടി. പെൻഷൻ അപേക്ഷകളിൽ ഉടനെ തീരുമാനമെടുക്കണമെന്നും കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.സി.സി നിർവാഹക സമിതിയംഗം യു.വി. ദിനേശ്മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് പി. മനോജ് അധ്യക്ഷത വഹിച്ചു. േബ്ലാക് കമ്മിറ്റി പ്രസിഡൻറ് കെ.ടി. ശ്രീനിവാസൻ, പി.എം. അബ്ദുറഹ്മാൻ, ഇ.എം. ഗിരീഷ്കുമാർ, ടി.കെ. രാജേന്ദ്രൻ, എൻ.പി. ബിജേഷ്, എം. വാസുദേവൻ നായർ, സജീവൻ കക്കടവത്ത്, ടി.ടി. രവീന്ദ്രൻ, എൻ. ജയകൃഷ്ണൻ, എം.പി. ഹമീദ്, കെ. സോമനാഥൻ എന്നിവർ സംസാരിച്ചു. ടി.ടി. ശിവാനന്ദൻ സ്വാഗതവും പി.എം. അനിൽകുമാർ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി എ. ഉണ്ണീരി നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. നാല് ഏക്കറിലെ നെൽകൃഷി വിളവെടുത്തു ചേളന്നൂർ: അംശ കച്ചേരി റോഡിന് സമീപം മണ്ണാലത്ത് താഴത്ത് േതാട്ടത്തുംപടിക്കൽനിലത്ത് തരിശായി കിടന്ന നാലു ഏക്കറിൽ നെൽകൃഷി ചെയ്തപ്പോൾ നൂറുമേനി വിളവ്. ഇരുേമ്പാക്ക് േതാടിൽ തടയണ കെട്ടി വെള്ളം തിരിച്ചുകൊണ്ടുവന്നാണ് ജലസേചന സൗകര്യം ഏർപ്പെടുത്തിയത്. ഉമ ഇനത്തിൽപെട്ട വിത്താണ് വിതച്ചത്. കൃഷി ഭവ​െൻറ സഹായത്തോടെയായിരുന്നു നെൽകൃഷി. കയ്യട്ടയിൽ സതീശൻ, എൻ.കെ. മനീഷ്, കയ്യട്ടയിൽ സുരേശൻ, വി. തെയ്യത്തിര തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.എം. സരള, കൃഷി ഒാഫിസർ കെ.ജി. ഗീത, കൃഷി അസിസ്റ്റൻറ് സജിത് വർഗീസ് എന്നിവർ സംസാരിച്ചു. ജന്മദിനത്തോടനുബന്ധിച്ച് ഹരിതവത്കരണം കക്കോടി: ശ്രീ ശ്രീ രവിശങ്കറി​െൻറ ജന്മദിനത്തോടനുബന്ധിച്ച് ഉൗട്ടുകുളം ആർട്ട് ഒാഫ് ലിവിങ് കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികൾ നടത്തി. വെസ്റ്റ്ഹിൽ അഗതിമന്ദിരത്തിൽ സേവാ പ്രവർത്തകർ ഭക്ഷണം നൽകി. കക്കോടി ഗ്രാമപഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഒരു വർഷത്തിനകം 10,000 ലക്ഷ്മിതരു നട്ടുപിടിപ്പിക്കുന്ന ഹരിതഭാരതം പദ്ധതി എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. എ. ബൈജുകുമാർ, കിഷോർ കുമാർ, ബേബിസുന്ദർ, അരുൺ കാക്കൂർ, അമൃത തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story