Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപന്തീരാങ്കാവ് വില്ലേജ് ...

പന്തീരാങ്കാവ് വില്ലേജ് ഓഫിസ് ചാലിയാർ തീരത്തേക്ക്

text_fields
bookmark_border
പന്തീരാങ്കാവ്: ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജ് ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്ക്. വാടക കെട്ടിടത്തിലായിരുന്ന വില്ലേജ് ഓഫിസുകൾക്ക് സ്വന്തം കെട്ടിടം നിർമിച്ചാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്. ഒളവണ്ണ വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവൃത്തി തുടങ്ങിയെങ്കിലും ഔപചാരിക ഉദ്ഘാടനമാണ് നടക്കുന്നത്. പന്തീരാങ്കാവ് പെരുമണ്ണ റോഡിൽ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പന്തീരാങ്കാവ് വില്ലേജ് ഓഫിസ് അറപ്പുഴ കക്കോറയിൽ ചാലിയാറിനോട് ചേർന്നാണ് നിർമിച്ചത്. മന്ത്രി ഇ. ചന്ദ്രശേഖരൻ വ്യാഴാഴ്ച വൈകീട്ട് നാലിന് ഇരു വില്ലേജ് ഓഫിസുകളും ഒന്നിച്ച് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story