Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യത്യസ്​തതയുടെ...

വ്യത്യസ്​തതയുടെ കാൻവാസിൽ 'ഇൻടോ'

text_fields
bookmark_border
കോഴിക്കോട്: മനുഷ്യമനസ്സും ശരീരവും ആത്മീയതയും വിശകലനം ചെയ്ത് അശ്വതി മോഹ​െൻറ ചിത്രപ്രദർശനത്തിന് തുടക്കം. 'ഇൻടോ' എന്ന് പേരിട്ട ചിത്രപ്രദർശനം ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ എഴുത്തുകാരൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. മനുഷ്യശരീരത്തിലേക്ക് ആഴത്തിലിറങ്ങിയുള്ള അന്വേഷണമാണ് ചിത്രങ്ങളിലൂടെ നടത്തുന്നത്. 36 ചിത്രങ്ങളിലൂടെ ശരീരം, മനസ്സ്, ആത്മീയത എന്നിവ ഗൗരവപൂർവം വിശകലനം ചെയ്യുന്നകയാണ് ആർക്കിടെക്റ്റായ അശ്വതി. ശരീരം എന്ന വിഭാഗത്തിലേതാണ് കൂടുതൽ ശ്രദ്ധേയ ചിത്രങ്ങൾ. ഇൗ വിഭാഗത്തിൽ സ്വന്തം മുഖം തന്നെയാണ് ചിത്രകാരി വരച്ചുകാട്ടുന്നത്. സങ്കീർണതകളില്ലാതെ തെളിഞ്ഞ ഭാവത്തിൽ ആസ്വദിക്കാൻ കഴിയുംവിധമാണ് ചിത്രങ്ങളെല്ലാം. ആദ്യ ചിത്രപ്രദർശനമാണെങ്കിലും കൈത്തഴക്കം വന്ന ചിത്രകാരിയാണെന്ന് തെളിയിക്കുന്നതാണ് 'ഇൻടോ'. അക്രിലിക് പ്രതലത്തിലാണ് രൂപകൽപന. പ്രദർശനം മേയ് 20വരെ നീളും. കോഴിക്കോട് ചേവായൂർ സ്വദേശിയാണ് അശ്വതി മോഹൻ. ഗ്രാമാന്തരീക്ഷം ചാലിച്ച് 'വിങ്സ് ഒാഫ് പാഷൻ' കോഴിക്കോട്: പെയിൻറിങ്ങിലൂെട കുട്ടിക്കാലത്ത് ചുറ്റും കണ്ട ലോകത്തേക്ക് തിരിച്ചുപോകുകയാണ് ദീപ്തി ജയൻ. ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച ദീപ്തിയുടെ ചിത്രപ്രദർശനത്തിൽ പ്രകൃതിയും വർണങ്ങളുമാണ് നിറയുന്നത്. ചെന്നൈയിൽ അധ്യാപികയായ ഇവർ മലപ്പുറം ആലേങ്കാട് സ്വദേശിനിയാണ്. ഗ്രാമീണ ജീവിതത്തി​െൻറ പോയകാല ദൃശ്യങ്ങളാണ് കാൻവാസിലേക്ക് ആകർഷകമായി േകാരിയിടുന്നത്. 26 ചിത്രങ്ങളാണുള്ളത്. ഗ്രൂപ്പായി ഇതിനുമുമ്പ് ചിത്രപ്രദർശനം നടത്തിയ ദീപ്തിയുടെ രണ്ടാമത്തെ തനിച്ചുള്ള പ്രദർശനമാണിത്. 2015, 16, 17 വർഷങ്ങളിൽ കശ്മീരിൽ നടന്ന ഇൻറർനാഷനൽ ആർട്ട് ഫെസ്റ്റിവലിൽ ദീപ്തിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. പ്രകൃതിയും കൃഷിയും പൂമ്പാറ്റയുമൊക്കെ ഗൃഹാതുരത്വം നിറഞ്ഞ ഒാർമകളായി ചിത്രകാരിയുടെ മനസ്സിൽ ഇടംപിടിച്ചതിൽനിന്ന് രൂപെപ്പട്ടതാണ് ചിത്രങ്ങൾ. അതിനാൽ തന്നെ എളുപ്പത്തിൽ ആസ്വദിക്കാനും തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഗ്രാമനിമിഷങ്ങളിലേക്ക് ഒരുനിമിഷം തിരിച്ചുപോകാനും ചിത്രങ്ങൾ പ്രചോദനമാകുന്നു. ഇൗമാസം 25വരെ പ്രദർശനം തുടരും. പീപിൾസ് ആക്ഷൻ ഗ്രൂപ്: കെ. മൊയ്തു പ്രസിഡൻറ് കോഴിക്കോട്: നഗരത്തിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യമായ പീപിൾസ് ആക്ഷൻ ഗ്രൂപ്പി​െൻറ പ്രസിഡൻറായി ഡോ. കെ. മൊയ്തുവിനെ വീണ്ടും തെരഞ്ഞെടുത്തു. യൂനസ് പരപ്പിൽ (ജന. സെക്ര.), ഇ.വി. ഉസ്മാൻകോയ, കെ. സഹദേവൻ (വൈസ് പ്രസി.), എം.എ. സത്താർ, പി.കെ. രാഘവൻ (സെക്ര.), പി. സലീം (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. ജനറൽ ബോഡിയിൽ ഡോ. കെ. മൊയ്തു അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story