Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി സംഘ്പരിവാർ സർക്കാറിനെ​േപ്പാലെ ഭരിക്കുന്നു ^ഹമീദ് വാണിയമ്പലം

text_fields
bookmark_border
മുഖ്യമന്ത്രി സംഘ്പരിവാർ സർക്കാറിനെേപ്പാലെ ഭരിക്കുന്നു -ഹമീദ് വാണിയമ്പലം കോഴിക്കോട്: സംഘ്പരിവാർ സർക്കാറിനെപ്പോലെ കേരളം ഭരിക്കുന്ന പിണറായി സർക്കാർ ആരെയാണ് പേടിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. കോഴിക്കോട് സിറ്റി കമ്മിറ്റി വെള്ളയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുത്തക കോർപറേറ്റുകൾക്കും സംഘ്പരിവാർ താൽപര്യങ്ങൾക്കുമൊത്ത് നാടുഭരിച്ച് അധികകാലം തുടരാമെന്ന് മുഖ്യമന്ത്രി മോഹിക്കേണ്ടതിെല്ലന്നും അദ്ദേഹം പറഞ്ഞു. നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ. അഫ്താജ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറുമാരായ എ.പി. വേലായുധൻ, സുബൈദ കക്കോടി, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് നഈം ഗഫൂർ, സൗത്ത് മണ്ഡലം പ്രസിഡൻറ് അലി കിണാശ്ശേരി, സെക്രട്ടറി ഷൗക്കത്ത് വെള്ളയിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story