Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:14 AM GMT Updated On
date_range 16 May 2018 5:14 AM GMTഫറോക്ക് നഗരസഭയിൽ ഇന്ന് പ്രതിപക്ഷത്തിെൻറ അവിശ്വാസം
text_fieldsbookmark_border
ഫറോക്ക്: യു.ഡി.എഫ് ഭരിക്കുന്ന ഫറോക്ക് നഗരസഭ ചെയർപേഴ്സനെതിരെയും വൈസ് ചെയർമാനെതിരെയും എൽ.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസം ബുധനാഴ്ച ചർച്ചക്കിടും. മേയ് നാലിനാണ് എൽ.ഡി.എഫ് റീജനൽ ജോയൻറ് ഡയറക്ടർക്ക് പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ, അവിശ്വാസം നഗരസഭയിൽ വലിയ മാറ്റങ്ങളൊന്നുമുണ്ടാക്കില്ലെന്നാണ് സൂചന. യു.ഡി.എഫിലെ അനൈക്യം തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് മുസ്ലിം ലീഗിെൻറ നേതൃത്വത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തുന്നത്. സ്വതന്ത്രർ തങ്ങളെ പിന്തുണക്കുമെന്നാണ് എൽ.ഡി.എഫിെൻറ കണക്കുകൂട്ടൽ. എന്നാൽ, എത്ര അനൈക്യത്തിലാണെങ്കിലും പ്രതിപക്ഷം കൊണ്ടുവരുന്ന വിഷയങ്ങളിൽ യു.ഡി.എഫ് ഒറ്റക്കെട്ടാവാറാണ് പതിവ്. ബുധനാഴ്ച രാവിലെ ചെയർപേഴ്സനെതിരെയും ഉച്ചക്കു ശേഷം വൈസ് ചെയർമാനെതിരെയുമാണ് അവിശ്വാസം ചർച്ച ചെയ്യുക, നഗരസഭയിൽ 38 ഡിവിഷനുകളിൽ എൽ.ഡി.എഫിന് 18ഉം, യു.ഡി.എഫിന് 17ഉം, ബി.ജെ.പിക്ക് ഒന്നും, രണ്ട് സ്വതന്ത്രന്മാരുമാണുള്ളത്. ലീഗ് പിന്തുണയിലാണ് രണ്ട് സ്വതന്ത്രരുടെയും വിജയം. അതിനാൽ അവിശ്വാസം വിജയിക്കാൻ സാധ്യത കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story