Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദലിത് വിദ്യാർഥിക്ക്​...

ദലിത് വിദ്യാർഥിക്ക്​ മെഡിക്കല്‍ കോളജ് എസ്​.​െഎയുടെ മർദനം; മൊഴിയെടുക്കും

text_fields
bookmark_border
കോഴിക്കോട്: മെഡിക്കല്‍ കോളജ് എസ്‌.ഐ ഹബീബുല്ല ദലിത് വിദ്യാര്‍ഥിയെ ൈകയേറ്റം ചെയ്ത സംഭവത്തില്‍ പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയെടുക്കാന്‍ പോലിസ്‌ കംെപ്ലയിൻറ്സ് അതോറിറ്റി തീരുമാനിച്ചു. പീഡനത്തിനിരയായ തേനംവയല്‍ അജയ്യുടെ മൊഴിയെടുക്കാന്‍ അതോറിറ്റി ചെയര്‍മാന്‍ കെ.വി. ഗോപിക്കുട്ടനാണ് ഉത്തരവിട്ടത്. വിവരാവകാശ പ്രവര്‍ത്തകനായ കെ.വി. ഷാജി സമര്‍പ്പിച്ച പരാതിയിലാണ് കംെപ്ലയിൻറ്സ് അതോറിറ്റി നടപടികള്‍ ആരംഭിച്ചത്. 2017 ഒക്ടോബര്‍ 24നാണ് സംഭവം. ഔദ്യോഗിക യൂനിഫോമില്‍ രാത്രി സമയത്ത് ഒരു സ്ത്രീയുമായി എസ്‌.ഐ സംസാരിച്ചു നില്‍ക്കുന്നതുകണ്ട് കാര്യം തിരക്കാനെത്തിയ അജയ്യി​െൻറ പിതാവ് പുരുഷോത്തമനുമായി എസ്‌.ഐ വാക്കേറ്റമുണ്ടാവുകയും, ഇതുകണ്ട് എത്തിയ അജയിയെ എസ്‌.ഐ ൈകയേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. ഹിയറിങ്ങില്‍ എസ്.ഐ ഹാജരായില്ല. പരാതി അടുത്തമാസം 22ന് വീണ്ടും പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story