Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗഹൃദ സംഗമം

സൗഹൃദ സംഗമം

text_fields
bookmark_border
കാരപ്പറമ്പ്: അഹ്മദിയ്യ മുസ്ലിം ജമാഅത്ത് കാരപ്പറമ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം നടത്തി. എഴുത്തുകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. മുൻ മേയർ എം. ഭാസ്കരൻ ഉപഹാരം നൽകി. ജില്ല അമീർ ഡോ. സി. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. ഹംസ തയ്യിൽ, കെ.വി. അബുൽ വഫ തിലാവത്തുൽ, ടി. ജംഷാദ്, കെ. മുസഫർ അഹ്മദ്, വി.പി. റോഷൻ അഹ്മദ്, പ്രഫ. ശോഭീന്ദ്രൻ, എ.എം. മുഹമ്മദ് സലീം, വി. സുധീർ, പി.വി. ബിനീഷ് കുമാർ, പി. ഷിജിത്ത്, ഹനീഫ് ശാഹിദ്, എം. അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. വനിത സഹകരണ സംഘം ഉദ്ഘാടനം ചേളന്നൂർ: സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കാക്കൂർ പഞ്ചായത്തിലെ വനിതകളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട കാക്കൂർ പഞ്ചായത്ത് വനിത സഹകരണ സംഘം തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരനിക്ഷേപം സ്വീകരിക്കൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭനയും വായ്പ വിതരണം കാക്കൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ജമീലയും ഉദ്ഘാടനം ചെയ്തു. സേവിങ് ഡെപ്പോസിറ്റ് സ്വീകരിക്കൽ ആർട്ടിസാൻസ് ഡെവലപ്മ​െൻറ് കോർപറേഷൻ ഡയറക്ടർ മാമ്പറ്റ ശ്രീധരനും ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. ഷാജിയും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ.എം. രതീഷ്, ടി. ജയരാജൻ, പി.കെ. ഷീബ, കോഴിക്കോട് കാർഷിക വികസന ബാങ്ക് ഡയറക്ടർ ഒ. രാമചന്ദ്രൻ, ചേളന്നൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ കെ. അജിത കുമാരി, സി.ഡി.എസ് ചെയർപേഴ്സൻ പി.എം. ജയശ്രീ, കെ.വി. മുരളീധരൻ, കെ. മോഹനൻ, ടി. അരവിന്ദാക്ഷൻ, എം.പി. ജനാർദനൻ, എം.ടി. അബ്ദുൽ ഗഫൂർ, കെ.കെ. വിശ്വംഭരൻ, ഇ. പത്മനാഭൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് പി.എം. കല്യാണിക്കുട്ടി സ്വാഗതവും സെക്രട്ടറി ടി. ശാന്ത നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story