Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:18 AM GMT Updated On
date_range 15 May 2018 5:18 AM GMT'എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഉപരിപഠനം ഉറപ്പാക്കണം'
text_fieldsbookmark_border
കോഴിക്കോട്: എസ്.എസ്.എല്‍.സി പാസായ മുഴുവന്‍ കുട്ടികള്‍ക്കും ഉപരിപഠനത്തിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓര്ഗനൈസേഷൻ സിറ്റി മേഖല സമിതി തങ്ങള്‍സ് റോഡില്‍ സംഘടിപ്പിച്ച മേഖല നേതൃസംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ലുബൈബ് സംഗമം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സി.വി. കാബില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് നിസാര്‍ സ്വലാഹി മമ്പാട്, ഷബിന് മദനി പാലത്ത്, സഫ്വാന് ബറാമി, സര്‍ജാസ് കൊടിയത്തൂര്‍, കെ.വി. അബ്ദുല്‍ മജീദ്, വി. സ്വാബിര്‍ എന്നിവര്‍ സംസാരിച്ചു. മേഖല ട്രഷറര്‍ സെഹല്‍ ആദം സ്വാഗതവും വൈസ് പ്രസിഡൻറ് ഹാദി നജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story