Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൈതൃക മുന്നേറ്റ...

പൈതൃക മുന്നേറ്റ യാത്രക്ക് സ്വീകരണം നൽകി

text_fields
bookmark_border
കൊടുവള്ളി: തുര്‍ക്കി ആസ്ഥാനമായി ശക്തിപ്രാപിച്ച ഇസ്ലാമിക ഖിലാഫത്ത് പ്രസ്ഥാനത്തെ തകര്‍ത്തത് സലഫി-ജൂത കൂട്ടുകെട്ടാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. എസ്.കെ.എസ്.എഫ് പൈതൃക മുന്നേറ്റ യാത്രക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി പ്രഭാഷണം നടത്തി. ആദര്‍ശ വിശുദ്ധിയുടെ നൂറാം വര്‍ഷത്തിലേക്ക് എന്ന പ്രമേയത്തില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ്. കൊടുവള്ളി മേഖലാ സമ്മേളനം സമസ്ത മണ്ഡലം പ്രസിഡന്റ് എന്‍.അബ്ദുള്ള മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.പി.എം. ബാവ ജീറാനി അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ ഉസ്താദ് പ്രാര്‍ഥന നടത്തി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, മുഹമ്മദ് റഹ്മാനി തരുവണ, കുഞ്ഞാലന്‍ കുട്ടി ഫൈസി, കെ.അബ്ദുല്‍ ബാരി ബാഖവി, എം.ടി. അബൂബക്കര്‍ ദാരിമി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, ഇബ്രാഹിം മുസ്‌ല്യാര്‍ കരീറ്റിപ്പറമ്പ്, ഉസ്താദ് യൂസുഫ് ബാഖവി, എ.പി .മജീദ് മാസ്റ്റര്‍, ഇബ്രാഹിം മുസ്‌ല്യാര്‍, അഷ്‌റഫ് ബാഖവി, മുഹമ്മദ് അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അബ്ദുല്‍ കരീം ബാഖവി, പി.സി. മുഹമ്മദ് ഇബ്രാഹിം മാസ്റ്റര്‍, പി.സി.അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഉസ്മാന്‍ മാസ്റ്റര്‍, സുബൈര്‍ ദാരിമി സംസാരിച്ചു. അടിക്കുറിപ്പ് Kdy-1 skssf എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി നയിക്കുന്ന പൈതൃക മുന്നേറ്റ യാത്രക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story