Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൈക്കിനെ അനുമോദിച്ചു

സൈക്കിനെ അനുമോദിച്ചു

text_fields
bookmark_border
വടകര: ഇംഗ്ലീഷ് അധ്യാപകരുടെ ആഗോള സംഘടനയായ ഐ.എ.ടി.ഇ.എഫ്.എല്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചോറോട് ഗവ. ഹൈസ്കൂള്‍ അധ്യാപകന്‍ എ.കെ. സൈക്കിനെ സുഹൃദ് സംഘത്തി‍​െൻറ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ലോകപ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ പ്രഫ. ഡേവിഡ് ക്രിസ്റ്റല്‍ രക്ഷാധികാരിയായ ഈ സമിതിയിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും ഇതോടെ സൈക്ക് സ്വന്തമാക്കി. നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി. ബാലന്‍ പൊന്നാടയണിയിച്ചു. മലോല്‍ പത്മനാഭന്‍ ഉപഹാരം നല്‍കി. കെ.ടി. ദിനേശ് മുഖ്യപ്രഭാഷണം നടത്തി. ശിവദാസ് പുറമേരി, അന്ത്രു തയ്യുള്ളതിൽ, വി.കെ. ജോബിഷ്, ബി. മധു, പി. ഹരീന്ദ്രനാഥ്, ശ്രീജിത്ത് മുറിയമ്പത്ത് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story