Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചരിത്ര സെമിനാര്‍...

ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു

text_fields
bookmark_border
വില്യാപ്പള്ളി: പ്രദേശത്തി‍​െൻറ ചരിത്രവും പാരമ്പര്യവും ഉള്‍പ്പെടുത്തി ഖത്തര്‍ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് പുറത്തിറക്കുന്ന 'താളിയോല ഒരു വില്യാപ്പള്ളി വൃത്താന്തം' എന്ന പുസ്തകത്തി‍​െൻറ വിവര ശേഖരണത്തി‍​െൻറ ഭാഗമായി വില്യാപ്പള്ളിയില്‍ . സെമിനാര്‍ ചരിത്രകാരന്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്തു. തയ്യില്‍ കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. പ്രേംനാഥ്, യൂസുഫ് ഹാജി, പി. ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. എം.സി. വടകര മോഡറേറ്ററായി. ഡോ. കെ.എം. ഭരതൻ, ഡോ. രഞ്ജിത്ത് പീറ്റയില്‍, ബി.കെ. തിരുവോത്ത്, അബ്ദുല്ല പുതിയെടുത്ത്, ഡോ. രാജീവന്‍ കുന്നത്ത്, ഡോ.വി. മുനീര്‍ മംഗലാട്, അനന്ത മാരാര്‍ പൊന്മേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നാസര്‍ നീലിമ സ്വാഗതവും അസീസ് കപ്പീൻറവിട നന്ദിയും പറഞ്ഞു. കടത്തനാട് ടേസ്റ്റ് സ​െൻറർ ഉദ്ഘാടനം വടകര: മേപ്പയില്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച കടത്തനാട് കാറ്ററിങ് കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഹോട്ടല്‍ ശൃംഖലയുടെ ആദ്യത്തെ ഒൗട്ട്ലറ്റ് 'കടത്തനാട് ടേസ്റ്റ് സ​െൻറര്‍' ഈ മാസം 13ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യും. ഹെല്‍ത്ത് ടൂറിസം, ഭക്ഷ്യമേളകള്‍ എന്നിവ സംഘത്തി‍​െൻറ ലക്ഷ്യങ്ങളില്‍പെടുന്നുവെന്ന് സൊസൈറ്റി പ്രസിഡൻറ് ഡോ. കെ.കെ. തുളസീദാസ്, സെക്രട്ടറി ടി.കെ. മുരളി, വൈസ് പ്രസിഡൻറ് പി.കെ. രാമചന്ദ്രൻ, എം.കെ. മനോജന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story