Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:08 AM GMT Updated On
date_range 11 May 2018 5:08 AM GMT'ഓവുചാൽ നിർമാണത്തിലെ അപാകത പരിഹരിക്കും'
text_fieldsbookmark_border
കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ പത്താം വാർഡിൽ കുളങ്ങരത്ത് നടുവിലക്കണ്ടി റോഡിെൻറ ഭാഗമായി നിർമിക്കുന്ന ഓവുചാലിെൻറ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയതിനെ തുടർന്ന് സംസ്ഥാന പാതയിൽനിന്നും തുടങ്ങുന്ന രീതിയിൽ ഓവുചാൽ നിർമിക്കാൻ നടപടി കൈക്കൊള്ളുമെന്ന് വാർഡ് അംഗം സി.വി. അഷ്റഫ് അറിയിച്ചു. പഞ്ചായത്ത് എ.ഇ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും പത്തു ലക്ഷം രൂപ അനുവദിച്ച റോഡിെൻറ സംസ്ഥാന പാതയോടു ചേർന്ന ഓവുപാലത്തിൽനിന്നും ഓവുചാൽ നിർമിക്കാതെ വെള്ളം റോഡിലൂടെ ഒഴുകുമെന്ന് പരിസരവാസികൾ ചൂണ്ടി കാട്ടിയിരുന്നു. അശാസ്ത്രീയമായി പണി പൂർത്തിയാക്കുന്നതിനു പകരം മഴവെള്ളം പൂർണമായും ഓവുചാലിലൂടെ ഒഴുക്കി റോഡ് നിർമാണം കാര്യക്ഷമമാക്കണമെന്ന നാട്ടുകാരുടെ ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story