Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസ് ജീപ്പ് തടഞ്ഞ്...

പൊലീസ് ജീപ്പ് തടഞ്ഞ് പ്രതിയെ മോചിപ്പിച്ച സംഭവം: മൂന്ന് സി.പി.എമ്മുകാർ അറസ്​റ്റിൽ

text_fields
bookmark_border
പേരാമ്പ്ര: പൊലീസ് കസ്റ്റഡിയിലെടുത്ത ബോംബേറ് കേസിലെ പ്രതിയെ ജീപ്പ് തടഞ്ഞുനിർത്തി മോചിപ്പിച്ച കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ഒറ്റത്തെങ്ങുള്ളതിൽ ഒ.ടി. രാജു (37), തറയിൽ ധനൂപ് (30), പഴേടത്തിൽ പ്രകാശൻ (50) എന്നിവരാണ് അറസ്റ്റിലായത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കക്കാട്ടേയും ചേനോളിയിലെയും ശിവജി സേവാസമിതി പ്രവർത്തകരുടെ വീടിന് ബോംബെറിഞ്ഞ കേസിൽ പ്രതിയായ കെ.ടി. സുധാകരനെ േമയ് ഒന്നിന് വൈകുന്നേരം 4.45ന് ചെമ്പ്രയിൽനിന്ന് കസ്റ്റഡിയിലെടുത്തു കൊണ്ടുവരുമ്പോൾ 15ഓളം സി.പി.എം പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി മോചിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പിറ്റേദിവസം രാവിലെ പ്രതിയെ സ് റ്റേഷനിൽ ഹാജരാക്കി. പ്രതിയെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട് 15ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story