Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭ്രാന്തൻ നായയുടെ...

ഭ്രാന്തൻ നായയുടെ കടിയേറ്റു

text_fields
bookmark_border
കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് . വെള്ളിയാഴ്ച ഉച്ചക്കുശേഷം മണ്ണിയൂർതാഴെ ചെറിയ കൈവേലി, കണ്ടോത്ത്കുനി ഭാഗങ്ങളിലാണ് നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റത്. മണ്ണിയൂർതാഴെ പുത്തൻപീടികയിൽ റീജ ടീച്ചർ, പാതിരിപ്പറ്റ രാമത്ത് ആമിന എന്നിവർക്ക് വീട്ടുമുറ്റത്ത് വെച്ചാണ് കടിയേറ്റത്. കണ്ടോത്ത് കുനിയിലെ പുതിയെടുത്ത് പറമ്പത്ത് ഷസീത, പൊയിലിൽ സനാ സത്യൻ, പൊയിൽ ആൽവിൻ, കോവകണ്ടി താഴെകുനി ചന്ദ്രി എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സതേടി. ഇവർക്ക് പുറമെ മറ്റ് പലർക്കും നായയുടെ കടിയേറ്റതായി പറയപ്പെടുന്നു. പാതിരിപ്പറ്റയിൽ പശു, പോത്ത്, ആട് എന്നീ വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. തെരുവുനായശല്യം രൂക്ഷമായ ഇവിടങ്ങളിൽ മറ്റ് നായകൾക്കും കടിയേറ്റിരിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story