Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിജയികളെ ആദരിച്ചു

വിജയികളെ ആദരിച്ചു

text_fields
bookmark_border
പാലേരി: വെൽഫെയർ പാർട്ടി ചെറിയ കുമ്പളം യൂനിറ്റ് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അസ്മ റംസീന, ഫഹദ് ജാഗ, മുഹമ്മദ് ഫായിസ് എന്നിവർക്ക് വീട്ടിലെത്തി സ്നേഹോപഹാരവും മധുരവും വിതരണം ചെയ്തു. മണ്ഡലം സെക്രട്ടറി അബ്ദുല്ല സൽമാൻ, പ്രസിഡൻറ് വി.എം. മൊയ്തു, യൂനിറ്റ് പ്രസിഡൻറ് കെ.പി.ആർ. അഫീസ്, ഫൈറൂസ്, ഇബ്രാഹിം കൂരിമണ്ണിൽ, ആർ.എം. നൗഫൽ, ഇബ്രാഹിം ബഷീർ, റാശിദ് മുബാറക് എന്നിവർ ക്ലാസെടുത്തു. വീടിന് തറക്കല്ലിട്ടു പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ രണ്ടാം വാർഡിൽപെട്ട കാരേങ്കാട്ടു അമ്മാളുവിന് നിർമിക്കുന്ന വീടിന് യു.ഡി.എഫ് കമ്മിറ്റി തറക്കല്ലിട്ടു. കൊള്ളി കുഞ്ഞമ്മദ്, കെ.കെ. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. നീന്തൽ സർട്ടിഫിക്കറ്റ് ബാലുശ്ശേരി: ഗ്രാമപഞ്ചായത്തിൽനിന്ന് പ്ലസ്വൺ അഡ്മിഷനുവേണ്ടി നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ എട്ടിനകം പഞ്ചായത്ത് ഒാഫിസിൽ സമർപ്പിക്കണം. മേയ് 9, 10 തീയതികളിൽ കൂനഞ്ചേരി കനാലിൽ നീന്തൽ പ്രാവീണ്യ പരിശോധന നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story