Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാഭ്യാസ സെമിനാർ...

വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി

text_fields
bookmark_border
കോഴിക്കോട്: സമൂഹത്തി​െൻറ വികസന കാഴ്ചപ്പാടിൽ കാതലായ മാറ്റമുണ്ടാകണമെന്ന്് പ്രമുഖ ആർക്കിടെക്ട് എ.കെ. പ്രശാന്ത് അഭിപ്രായപ്പെട്ടു. 'മാധ്യമം' ദിനപത്രവും വൺ ബിഗ് സ്റ്റെപ് നാറ്റ കോച്ചിങ് സ​െൻററും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എത്ര ചൂഷണം ചെയ്താലും പ്രകൃതിക്ക് ഒന്നും സംഭവിക്കില്ല. നാശം സംഭവിക്കുക മനുഷ്യർക്കാണെന്ന് ഒാർക്കണം. മനുഷ്യ​െൻറ അന്ത്യത്തിലേക്കുള്ള പ്രയാണമാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിക്ക് അനുയോജ്യമായ വികസന കാഴ്ചപ്പാട് വളരണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിൽ അധിഷ്ഠിതമായ അടിസ്ഥാന വികസനം മുൻനിർത്തിയാകണം പുതിയ ആർക്കിടെക്ടുകൾ പ്രവർത്തിക്കേണ്ടത്. കെട്ടിടങ്ങളുടെ രൂപകൽപനയും പ്രകൃതി വിഭവങ്ങൾക്ക് കോട്ടംതട്ടാത്ത വിധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാധ്യമം സീനിയർ റിജനൽ മാനേജർ സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.ജി കോളജ് ഒാഫ് ആർകിടെക്ട് അസി. പ്രഫ. ചിനു എസ്. കുമാർ ക്ലാസെടുത്തു. വൺ ബിഗ് സ്റ്റെപ് ചെയർമാൻ കെ. സലീം സ്വാഗതവും ഷിനൂബ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story