Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:39 AM GMT Updated On
date_range 30 March 2018 5:39 AM GMTകുട്ടികളിലെ വളർച്ച വൈകല്യം: അന്താരാഷ്ട്ര ശിൽപശാല നാളെ മുതൽ
text_fieldsbookmark_border
കോഴിക്കോട്: കുട്ടികളെ ബാധിക്കുന്ന ഓട്ടിസം ഉൾപ്പെടെയുള്ള വളർച്ചവൈകല്യങ്ങൾ നേരത്തെ മനസ്സിലാക്കുന്നതിനും പ്രായോഗിക ചികിത്സ രീതികൾ നിർദേശിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശിൽപശാല മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ ജെ.ഡി.ടിയിൽ നടക്കും. ന്യൂയോർക്കിലെ പ്രശസ്ത ബ്രൂക്ക്ലിൻ കോളജും ഇഖ്റ ഹോസ്പിറ്റൽ ചൈൽഡ് ഡെവലപ്മെൻറ് സെൻററും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. ശിശുരോഗ വിദഗ്ധർ, മനോരോഗ-മനഃശാസ്ത്ര വിദഗ്ധർ, ആരോഗ്യ പരിശീലകർ എന്നിവർ സംബന്ധിക്കുന്ന കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ശിൽപശാലയാണിത്. ഈ മേഖലയിൽ മികച്ച പരിശീലകരെ വാർത്തെടുക്കുന്നതിനാണ് ശിൽപശാല സംഘടിപ്പിക്കുന്നതെന്ന് ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി.സി. അൻവർ പറഞ്ഞു. വൈകല്യമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഇഖ്റ ചൈൽഡ് െഡവലപ്മെൻറ് സെൻറർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story