Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹപാഠികളുടെ...

സഹപാഠികളുടെ സ്നേഹത്തണലിൽ നീലിമ വെള്ളിയാഴ്ച പുതിയ വീട്ടിലേക്ക്

text_fields
bookmark_border
നടുവണ്ണൂർ: അരിക്കുളം കെ.പി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി നീലിമ സഹപാഠികളുടെ സ്നേഹവായ്പിൽ ഒരുങ്ങിയ ത​െൻറ സ്വപ്നഭവനത്തിലേക്ക് വെള്ളിയാഴ്ച താമസം മാറും. അരിക്കുളം നടുവിലേടത്തു മീത്തൽ കോളനിയിൽ ഷീറ്റുകൊണ്ടു മറച്ച ഷെഡിൽ താമസിക്കുകയായിരുന്നു പത്താംക്ലാസുകാരി നീലിമ. പുതിയ അധ്യയനവർഷത്തിൽ വിജയോത്സവത്തി​െൻറ ഭാഗമായി അധ്യാപകർ ഗൃഹസന്ദർശനം നടത്തിയ സമയത്താണ് നീലിമയുടെ ദുരിതജീവിതത്തെക്കുറിച്ച് അറിയുന്നത്. സഹപാഠിയുടെ വേദന തങ്ങളുടെ വേദനയായി കണ്ട് വിദ്യാർഥികളും അധ്യാപകരും മാനേജ്മ​െൻറും സ്കൂൾ എൻ.എസ്.എസ് യൂനിറ്റും നാട്ടുകാരും അണിനിരന്നപ്പോൾ നീലിമക്ക് സുരക്ഷിതത്വത്തി​െൻറ മേൽക്കൂര ഒരുങ്ങുകയായിരുന്നു. പദ്ധതിയിലൂടെ നിർമാണം പൂർത്തിയായ സ്വപ്നവീടി​െൻറ താക്കോൽദാനം വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. അരിക്കുളം പഞ്ചായത്ത് പ്രസിഡൻറ് സി. രാധ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപിക പി.ജി. മീന, ഒ.കെ. ഹാരിസ്, വി.സി. ഷാജി, അഷ്റഫ് പുളിയനാട്, കെ. മുഹമ്മദ് ഷഫീക്ക്, എം.പി. സജ്ജാദ് എന്നിവർ പങ്കെടുത്തു. 'വാകയാട് റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തണം' നടുവണ്ണൂർ: നടുവണ്ണൂർ-വാകയാട് റോഡ് (സി.കെ. നായർ റോഡ്) 1460 മീറ്റർ പരിധിയിൽ പാറയ്ക്കൽതാഴ, കാർഗിൽ സ്റ്റോപ്, തേവർകണ്ടി താഴ, ആമയാട്ട് താഴ എന്നീ സ്ഥലങ്ങളിൽ പാടെ തകർന്ന നിലയിലാണ്. 2011 വർഷത്തിൽ റീടാറിങ് നടത്തി നവീകരിച്ചതാണ്‌. കൂടാതെ, ഗ്രാമപഞ്ചായത്ത് ഓഫിസിന് മുൻവശംതന്നെ ബസ്സ്റ്റാൻഡ് കവാടത്തിനരികെ തകർന്ന ഭാഗവും ഗതാഗതയോഗ്യമല്ല. കാലവർഷത്തിനു മുമ്പുതന്നെ തകർന്ന ഭാഗം അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രെയ്നേജ് സംവിധാനം ഉറപ്പുവരുത്താനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കാർഗിൽ െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരണ യോഗം ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. മുതിർന്ന അംഗവും വിരമിച്ച അധ്യാപകനുമായ പാറയ്ക്കൽ അപ്പുനായർ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ഒ.എം. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കെ.പി. കുമാരൻ വിശദീകരണം നടത്തി. ഷിജു, ദേവദാസൻ, സാഹിറ എന്നിവർ സംസാരിച്ചു. പി. നാരായണൻ നായർ സ്വാഗതവും പി.വി. മുരളീധരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: യു.കെ. രജിൽ കൃഷ്ണ (പ്രസി), പി. സുധീർ ( സെക്ര), പി.വി. മുരളീധരൻ (ട്രഷ). അത്തൂനി ദേവീക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി കോട്ടൂർ: പ്രസിദ്ധമായ കുന്നരംവെള്ളി അത്തൂനി ദേവീക്ഷേത്ര താലപ്പൊലി മഹോത്സവം മേൽശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. 29ന് വൈകീട്ട് അഞ്ചു മണിക്ക് സർപ്പബലി നടക്കും. ഏപ്രിൽ മൂന്നിന് ഗുരുതിയോടെ ഉത്സവം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story