Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:21 AM GMT Updated On
date_range 29 March 2018 5:21 AM GMTവയനാട് ചുരത്തിൽ കുരിശിെൻറ വഴി നാളെ
text_fieldsbookmark_border
കോഴിക്കോട്: ദുഃഖവെള്ളി ദിനത്തിൽ വയനാട് ചുരത്തില്‍ കുരിശിെൻറ വഴി പ്രാര്‍ഥന നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7.30ന് പി.ജെ. ആൻറണി പ്രാരംഭസന്ദേശവും 9.30ന് ഫാ. എമ്മാനുവല്‍ പൊന്‍പാറ പീഡാനുഭവ സന്ദേശവും നല്‍കും. പാലാ മറ്റത്തിപ്പാറയില്നിന്ന് 1200 കിലോയുള്ള കുരിശും മാനന്തവാടിയില്‍നിന്ന് 1052 കിലോയുള്ള കുരിശും ചെറുപുഴയില്‍നിന്ന് 900 കിലോവരുന്ന കുരിശും വിശ്വാസികള്‍ ചുമക്കും. വിശ്വാസികളെ നിയന്ത്രിക്കുന്നതിനായി 101 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ലക്കിടി മൗണ്ട് സീനായില്‍ രാവിലെ എട്ട് മുതല്‍ കുമ്പസരിക്കാന്‍ സൗകര്യമുണ്ടാകും. രാവിലെ മുതല്‍ വിശ്വാസികള്‍ക്ക് നേര്‍ച്ച ഭക്ഷണവും നല്‍കും. ഉച്ച കഴിഞ്ഞ് 1.30ന് തലശ്ശേരി രൂപത സഹായ മെത്രാന് മാര്‍ ജോസഫ് പാംപ്ലാനി സമാപന സന്ദേശം നല്‍കും. ഡയറക്ടര്‍ ഫാ. തോമസ് തുണ്ടത്തില്‍, ജോസഫ് അഗസ്റ്റിന്, ജോബി ഇലഞ്ഞിക്കല്‍, പി.എഫ്. രാജു, തോമസ് ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story