Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:24 AM GMT Updated On
date_range 28 March 2018 5:24 AM GMTസഞ്ചരിക്കുന്ന ലോക് അദാലത് ആരംഭിച്ചു
text_fieldsbookmark_border
കോഴിക്കോട്: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 13 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന 'സഞ്ചരിക്കുന്ന ലോക് അദാലത്' ജില്ല ജഡ്ജ് എം.ആർ. അനിത ഫ്ലാഗ്ഒാഫ് ചെയ്തു. പ്രിൻസിപ്പൽ സബ്ജഡ്ജ് കെ.ജി. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. അതോറിറ്റി സെക്രട്ടറി എം.പി. ജയരാജ്, അംഗങ്ങളായ ഗവ. പ്ലീഡർ കെ.എൻ. ജയകുമാർ, എം. രാജൻ എന്നിവർ സംസാരിച്ചു. ആദ്യത്തെ അഞ്ചുദിവസം കക്കയം, കോടഞ്ചേരി, വട്ടച്ചിറ തുടങ്ങിയ ആദിവാസിമേഖലകളിലും ശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളിലും പ്രചാരണം നടത്തും. ഉൾപ്രദേശങ്ങളിൽ നിയമസേവനങ്ങൾ എത്തിക്കുക, പരാതി സ്വീകരിക്കുക, ബോധവത്കരണം, ക്ലാസുകൾ എന്നിവയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. മേട്രൺ ഇൻറർവ്യൂ കോഴിക്കോട്: ഗവ. കോളജ് ഒാഫ് ഫിസിക്കൽ എജുക്കേഷൻ വനിത ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അർഹരായ ഉദ്യോഗാർഥികളുടെ ഇൻറർവ്യൂ ഏപ്രിൽ മൂന്നിന് രാവിലെ 11ന് ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജ് ഒാഫിസിൽ നടത്തും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0495 2382710.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story