Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാടിന്​ ഉത്സവമായി...

നാടിന്​ ഉത്സവമായി കൊയ്ത്ത്​

text_fields
bookmark_border
താമരശ്ശേരി: ചെമ്പ്രയിലെ പറൂക്കാക്കിൽ വയലിൽ അമ്മ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ നെൽകൃഷി കൊയ്ത്ത് നാടിന് ഉത്സവമായി. രണ്ടര ഏക്കർ വയലിെല കൃഷിയാണ് വിളവെടുത്തത്. വിദ്യാർഥികളടക്കം പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങൾ പങ്കാളികളായി. ചെമ്പ്ര ഗവ. എൽ.പി സ്കൂൾ, ചെമ്പ്ര അംഗൻവാടി കുട്ടികൾക്ക് നെല്ലും കൊയ്ത്തുമെല്ലാം നവ്യാനുഭവമായി മാറി. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് പഴയകാല കർഷകത്തൊഴിലാളികളായ കെ.പി. പാറു, സി.കെ. മീനാക്ഷി, പി.കെ. ചെറിയപെണ്ണ്, കെ.പി. സരോജിനി, ജാനകി, ഒ.പി. മാളു, കെ.പി. കുഞ്ഞിമാളു എന്നിവരെ ആദരിച്ചു. ട്രസ്റ്റ് പ്രസിഡൻറ് കെ.പി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഒ.കെ. അഞ്ജു, കാർഷിക വികസന ബാങ്ക് പ്രസിഡൻറ് എ. രാഘവൻ, കൃഷി ഓഫിസർ ഷിജോ, ട്രസ്റ്റ് സെക്രട്ടറി ഒ.പി. ഉണ്ണി എന്നിവർ സംസാരിച്ചു. സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ട് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ബജറ്റ് താമരശ്ശേരി: സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ടും സാമൂഹിക സുരക്ഷക്കും സുസ്ഥിരതക്കും മുൻതൂക്കം നൽകിയും കട്ടിപ്പാറ ഗ്രാമ പഞ്ചായത്തി​െൻറ വാർഷിക ബജറ്റ്. 14,65,49,000 രൂപയുടെ ബജറ്റാണ് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്തി​െൻറ എല്ലാ മേഖലയിലെയും വികസനത്തിന് പ്രാധാന്യം നൽകുന്ന ബജറ്റിൽ എല്ലാവർക്കും വീടിനും ദാരിദ്യ്രലഘൂകരണത്തിനും വികസനത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പുതിയ കൃഷിഭവൻ കെട്ടിടനിർമാണ പൂർത്തീകരണം, മൃഗസംരക്ഷണ മേഖലയിൽ ക്ഷീരകർഷകർക്കുള്ള പാലി​െൻറ ഇൻസ​െൻറീവ് കൂടുതൽ കർഷകരിലേക്കെത്തിക്കുക, ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സാമൂഹികക്ഷേമ പദ്ധതികൾ, കുടുംബശ്രീ യൂനിറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, ജെ.എൽ.ജി ഗ്രൂപ്പുകൾ വഴി ജൈവ പച്ചക്കറികൃഷി േപ്രാത്സാഹിപ്പിക്കൽ, പഞ്ചായത്തിലെ 23 അംഗൻവാടികളും ഹൈടെക് നിലവാരത്തിലേക്കുയർത്തുക, സംസ്ഥാന സർക്കാറി​െൻറ ലൈഫ് പദ്ധതിയിലുൾപ്പെടുത്തി ഭവനരഹിതർക്ക് വീട്, വയോജനങ്ങൾക്കുള്ള പകൽവീട്, ആരോഗ്യമേഖലയിൽ സ്നേഹധാര ഉൾപ്പെടെയുള്ള ആതുരസേവന പ്രവർത്തനങ്ങൾ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി പഞ്ചായത്തിലെ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, കുട്ടികൾക്ക് മെച്ചപ്പെട്ട പരിശീലനം നൽകി കായികരംഗത്ത് ഉയർച്ച, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്ലിങ് ചെയ്യാനുള്ള പദ്ധതികൾ, ജലനിധിയുൾപ്പെടെയുള്ള കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കാർഷിക-കാർഷികേതര മേഖലകളിൽ ഉൾപ്പെടുത്തുക, ഗതാഗതയോഗ്യമല്ലാത്ത റോഡുകളുടെ പൂർത്തീകരണം എന്നിവക്കെല്ലാം ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വെളിമണ്ണ യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നാവശ്യപ്പെട്ട് മനുഷ്യമതിൽ ( ചിത്രം ) താമരശ്ശേരി: വെളിമണ്ണ ഗവ. യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നാവശ്യപ്പെട്ടും ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിമി​െൻറ തുടർപഠനം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടും നാട്ടുകാർ മനുഷ്യമതിൽ തീർത്തു. വിദ്യാർഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകർ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ മനുഷ്യമതിലിൽ കണ്ണികളായി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് േഗ്രസി നെല്ലിക്കുന്നേൽ, സി.കെ. നാസർ, നൗഷാദ് തെക്കയിൽ, ടി.സി.സി. കുഞ്ഞഹമ്മദ്, കെ.കെ. രാധാകൃഷ്ണൻ, ടി. ഇബ്രാഹീം, മുനവ്വർ സാദത്ത് പുനത്തിൽ, സി.കെ. അബ്്ദുൽ ജബ്ബാർ, കൊയിലാട്ട് കുഞ്ഞിസീതികോയ തങ്ങൾ, മുജീബ് കുനിമ്മൽ, സർത്താജ് അഹമ്മദ്, മുഹമ്മദ് ഹാജി, കെ.ടി. സക്കീന, ഫാത്തിമ വടക്കിനിക്കണ്ടി എന്നിവർ നേതൃത്വം നൽകി. ടി.കെ. അൻവർ സാദത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story