Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂല്യച്യുതി...

മൂല്യച്യുതി നിയമരംഗത്തും: ചീഫ് ജസ്റ്റിസ്​

text_fields
bookmark_border
മൂല്യച്യുതി നിയമരംഗത്തും -ചീഫ് ജസ്റ്റിസ് കോഴിക്കോട്: നിയമരംഗത്തും എല്ലാമേഖലയിലുമെന്ന പോലെ മൂല്യച്യുതിയുണ്ടെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനിക്. മുൻ അഡ്വക്കറ്റ് ജനറൽ എം. രത്നസിങ്ങി​െൻറ ഛായാചിത്രം കാലിക്കറ്റ് ബാർ അസോസിയേഷൻ ഹാളിൽ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടാൻ ശക്തരും കാര്യക്ഷമതയുള്ളവരുമായ അഭിഭാഷകരുണ്ടാകണം. ഇന്നത്തെ അഭിഭാഷകരാണ് നാളത്തെ ജഡ്ജിമാരെന്ന് ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. കെ.കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജില്ല ജഡ്ജി എം.ആർ. അനിത, ഡയറക്ടർ ജനറൽ ഓഫ് േപ്രാസിക്യൂഷൻ സി. ശ്രീധരൻ നായർ, അഡ്വ. മഞ്ചേരി സുന്ദർരാജ് എന്നിവർ സംസാരിച്ചു. അഡ്വ. പി. രാജഗോപാലൻ നായർ സ്വാഗതവും സെക്രട്ടറി അഡ്വ. ബി.വി. ദീപു നന്ദിയും പറഞ്ഞു. പടം
Show Full Article
TAGS:LOCAL NEWS 
Next Story