Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:38 AM GMT Updated On
date_range 24 March 2018 5:38 AM GMTപ്രവാസി വ്യവസായിയുടെ സംരംഭങ്ങൾ സി.പി.എം പൂട്ടിച്ചെന്ന്
text_fieldsbookmark_border
കുറ്റ്യാടി: കോതോട് പ്രവാസി വ്യവസായി തുടങ്ങിയ മൂന്നു സംരംഭങ്ങൾ സി.പി.എം പ്രാദേശിക നേതൃത്വം ഭരണസ്വാധീനം ഉപയോഗിച്ച് പൂട്ടിച്ചതായി പരാതി. വിനോദൻ കോതോട് എന്നയാൾ വീട്ടിനടുത്ത് നടത്തിയ ധാന്യമിൽ, വെൽഡിങ് ഷോപ്, സിമൻറ് കട്ട നിർമാണ യൂനിറ്റ് എന്നിവയാണ് ബ്രാഞ്ച് കമ്മിറ്റിയിലെ ചിലരുടെ താൽപര്യപ്രകാരം മരുതോങ്കര പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും ചേർന്ന് പൂട്ടിച്ചതെന്ന് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ലൈൻസ് പുതുക്കാൻ വൈകിയയെന്ന കാരണം ഉപയോഗപ്പെടുത്തിയാണ് മൂന്നുമാസം മുമ്പ് സ്ഥാപനം പൂട്ടിച്ചതെന്നും കഴിഞ്ഞ ഡിസംബർ 16ന് മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതി കിട്ടിയെങ്കിലും ഹൈകോടതിയെ സമീപിച്ച് അവർ കമ്പനി പ്രവർത്തനം നിർത്തിക്കുകയാണുണ്ടായതെന്നും വിനോദൻ പറഞ്ഞു. സ്കൂളിനടുത്തുള്ള സ്ഥാപനംപോലും പ്രവർത്തിക്കാൻ അനുവദിക്കുമ്പോൾ മുൻ പ്രവാസിയായ തെൻറ ഉപജീവനമാർഗം മുട്ടിക്കുകയാണുണ്ടായത്. പകൽ പ്രവർത്തിക്കുന്ന തെൻറ സ്ഥാപനങ്ങൾ മൂലം രാത്രി കിടന്നുറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുടെ പേരിലാണ് നടപടിയെടുപ്പിച്ചത്-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story