Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFFFF

FFFF

text_fields
bookmark_border
കൂരാച്ചുണ്ടിൽ കർഷകൻ സൂര്യാതപമേറ്റ് മരിച്ചു പേരാമ്പ്ര (കോഴിക്കോട്): കൂരാച്ചുണ്ടിൽ ജോലിസ്ഥലത്ത് തളർന്നുവീണ നിലയില്‍ കണ്ടെത്തിയ കര്‍ഷക തൊഴിലാളി മരിച്ചു. കൂരാച്ചുണ്ട് പുവ്വത്താംകുന്ന് നടുത്തൊട്ടി കോളനി കണ്ടോത്ത് കണ്ടി ഗോപാലനാണ് (60) മരിച്ചത്. സൂര്യാതപമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കൂരാച്ചുണ്ടിന് സമീപം കപ്പകൃഷിക്കായി നിലമൊരുക്കുന്ന ജോലിചെയ്യുകയായിരുന്ന ഗോപാലനെ വെള്ളിയാഴ്ച ഉച്ച 1.30ഓടെയാണ് ജോലിസ്ഥലത്ത് തളർന്നുവീണ നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ജാനു. മക്കള്‍: ശ്രീജ, ശ്രീന, ശ്രീജേഷ്, റിനീഷ്. മരുമക്കള്‍: ലാലു, മധു, ജിസ്‌ന, രനുഷ.
Show Full Article
TAGS:LOCAL NEWS 
Next Story