Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:20 AM GMT Updated On
date_range 24 March 2018 5:20 AM GMTggg
text_fieldsbookmark_border
കാണാതാകുന്ന കേസുകളിൽ സമഗ്ര വിവരശേഖരണത്തിന് നിർദേശം കോഴിക്കോട്: കാണാതാകുന്ന വ്യക്തികളെക്കുറിച്ച അന്വേഷണം കാര്യക്ഷമമാക്കുന്നതിന് എഫ്.െഎ.ആറിൽ പൂർണരീതിയിലുള്ള വിവരശേഖരണത്തിന് ഡി.ജി.പിയുടെ നിർദേശം. നിലവിൽ എഫ്.െഎ.ആറിലെ വിവരങ്ങളിലുള്ള അവ്യക്തത അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് എഫ്.െഎ.ആർ തയാറാക്കുേമ്പാൾതന്നെ സമ്പൂർണ വിവരശേഖരണത്തിന് ഡി.ജി.പി നിർദേശം നൽകിയത്. കാണാതാകുന്ന വ്യക്തിയുടെ ഫോേട്ടാ പോലും ശേഖരിക്കാതെയുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം അപാകതകൾ പരിഹരിക്കാൻ ശേഖരിക്കേണ്ട വിവരങ്ങൾ സഹിതം തയാറാക്കിയ പ്രത്യേക ഫോറത്തിെൻറ മാതൃകയും സർക്കുലറിനൊപ്പം പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story