Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
ഫറോക്ക്: ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകൻ ജൗഹർ മുനവ്വറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ച് ബേപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തി. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ആഷിക്ക് ചെലവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷിഹാബ് നല്ലളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വാഹിദ് കല്ലമ്പാറ, ജില്ല സെക്രട്ടറി ഷഫീക്ക് അരക്കിണർ, മുനിസിപ്പൽ ലീഗ് സെക്രട്ടറി കല്ലട മുഹമ്മദലി, കൗൺസിലർ കള്ളിയിൽ റഫീക്ക്, ഷംസീർ പാണ്ടികശാല, പാലോറ തൻസി, റഹ്മത്ത് കടലുണ്ടി, മണ്ഡലം ഭാരവാഹികളായ സലാം അരക്കിണർ, ഇ. മുജീബ് റഹ്മാൻ, ഷമീം കരുവൻതിരുത്തി, റഷീദ് രാമനാട്ടുകര, ജാസിർ പാറാളി, റാസിക് കോടമ്പുഴ എന്നിവർ സംസാരിച്ചു. മദ്യനയത്തിനെതിരെ ജനകീയ സദസ്സ് ഫറോക്ക്: മദ്യമുതലാളിമാരുടെ പണം വാങ്ങി കേരളത്തിൽ മദ്യമൊഴുക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഫറോക്കിൽ ജനകീയ സദസ്സും പ്രകടനവും നടത്തി. ജില്ല കമ്മിറ്റി അംഗം പി.സി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.പി. ബഷീർ റഹ്മാൻ ബസാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി. ബീരാൻ കോയ, കെ. ഷാഹുൽ ഹമീദ്, എ. അബ്ദു റഷീദ്, പി. സിറാജ്, ഗഫൂർ മാത്തോട്ടം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story