Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:17 AM GMT Updated On
date_range 24 March 2018 5:17 AM GMTഹെൽത്ത് ക്യാമ്പും ഹെൽത്ത് ക്യൂബ് വിതരണവും
text_fieldsbookmark_border
കോഴിക്കോട്: ജില്ല ഭരണകൂടത്തിെൻറ ഗരിമ പദ്ധതിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി മേരിക്കുന്ന് നിർമല ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോർപറേഷെൻറയും ഗവ. നഴ്സിങ് കോളജിെൻറയും ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ചേർന്നാണ് ക്യാമ്പ് നടത്തിയത്. മെഡിക്കൽ ക്യാമ്പിെൻറ ഭാഗമായി 450 ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധനയും മരുന്നുവിതരണവും നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. രോഗനിർണയത്തിനുള്ള ഉപകരണമായ ഹെൽത്ത് ക്യൂബ്, ഐഡിയ സെല്ലുലാർ ലിമിറ്റഡ് ജില്ല ഭരണകൂടത്തിന് സമർപ്പിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ യു.വി. ജോസ്, ഐഡിയ സെല്ലുലാർ കേരള മേധാവി കൃഷ്ണ പ്രസാദ് എന്നിവർ സംസാരിച്ചു. ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: സാമൂഹികനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫോട്ടോ, ഐ.ഡി കാർഡ്/ സെൽഫ് ഡിക്ലറേഷൻ, മേൽ വിലാസം തെളിയിക്കുന്ന രേഖ, ബാങ്ക് പാസ് ബുക്കിെൻറ പകർപ്പ് എന്നിവ സഹിതം ജില്ല സാമൂഹികനീതി ഓഫിസിൽ മാർച്ച് 24നകം സമർപ്പിക്കണം. ഫോൺ: 0495-2371911.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story