Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്കരോഗ നിർണയ...

വൃക്കരോഗ നിർണയ ക്യാമ്പ്

text_fields
bookmark_border
ഫറോക്ക്: കല്ലമ്പാറ ശിഫ ഹോസ്പിറ്റൽ, ശാന്തി ഡയാലിസിസ് സ​െൻറർ, തണൽ വടകര, നല്ലൂർ തെഞ്ചീരി അയ്യപ്പക്ഷേത്രം എന്നിവയുടെ ആഭിമുഖ്യത്തിൽ കിഡ്നി കെയർ എക്സ്പോ, മെഡിക്കൽ-വൃക്കരോഗ നിർണയ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ഫറോക്ക് നഗരസഭ അധ്യക്ഷ പി. റുബീന ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. പിലാക്കാട്ട് ഷൺമുഖൻ, ഹെബീഷ് മാമ്പയിൽ, ഹരികൃഷ്ണൻ നമ്പൂതിരി, ഉത്തമൻ എന്നിവർ സംസാരിച്ചു. എ.കെ. റഷീദ് അഹമ്മദ് സ്വാഗതവും സി.സി. ബാവ നന്ദിയും പറഞ്ഞു. ഡോ. എ. മുഹമ്മദ് ഹനീഫ, ഡോ. പ്രനീഷ് പ്രഹ്ലാദൻ എന്നിവർ ജീവിതശൈലി, ദന്തരോഗങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. നെസ്റ്റിൽ അവധിക്കാല ക്യാമ്പ് രാമനാട്ടുകര: നെസ്റ്റ് പബ്ലിക് സ്കൂളിൽ വിദ്യാർഥികൾക്കായ്‌ ഒരു മാസം നീണ്ടു നിൽക്കുന്ന അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. റോളർ സ്‌കേറ്റിങ്, ഫുട്ബാൾ, ബാഡ്മിൻറൺ, കബഡി തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. രാവിലെ എട്ട് മുതൽ 10.30 വരെയാണ് പരിശീലന സമയം. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. ഫോൺ: 9539839214.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story