Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൺകരുത്തിനൊരു...

പെൺകരുത്തിനൊരു സലൂട്ട്​

text_fields
bookmark_border
കോഴിക്കോട്: ആൺക്കോയ്മയുടെ നെറികേടുകൾക്കെതിരെ വിരൽചൂണ്ടിയും അവകാശങ്ങൾ നേടിയെടുക്കുമെന്ന് പ്രഖ്യാപിച്ചും വനിത പൊലീസി​െൻറ നേതൃത്വത്തിൽ ടൗൺ ഹാളിൽ അരങ്ങേറിയ സ്ത്രീശാക്തീകരണ നാടകം 'അനന്തരം ആനി' ശ്രദ്ധേയമായി. നീ വെറും പെണ്ണാണ് എന്ന പൊതുസമൂഹത്തി​െൻറ ആട്ടലുകൾക്കെതിരെ പ്രതിഷേധത്തി​െൻറ അട്ടഹാസം ചൊരിയുന്നതാണ് നാടകത്തി​െൻറ ഇതിവൃത്തം. പൊതു ഇടങ്ങൾ, ബസ്, ഒാഫിസ് എന്നിവിടങ്ങളിലെല്ലാം സ്ത്രീകൾ എങ്ങനെയൊക്കെ അപമാനിക്കപ്പെടുന്നു, ഇത്തരം സന്ദർഭങ്ങളെ എങ്ങനെ പ്രതിരോധിക്കണം എന്നാണ് നാടകം പ്രേക്ഷകരെ പഠിപ്പിക്കുന്നത്. കേരള പൊലീസ് ഒ ാഫിസേഴ്സ് അസോസിയേഷൻ സിറ്റി ജില്ല സമ്മേളനത്തിന് തുടക്കം കുറിച്ചാണ് റൂറൽ വനിത സെല്ലി​െൻറ നേതൃത്വത്തിൽ നാടകം അരങ്ങേറിയത്. വടകര വനിത സെല്ലിലെ സീനിയർ സി.പി.ഒ കെ. ബിന്ദു, സി.പി.ഒമാരായ കെ.പി. ബിന്ദു, കനകവല്ലി, കെ.എം. സിന്ധു, പി.എം. ഷാനി, ചോമ്പാല സ് റ്റേഷനിലെ സീനിയർ സി.പി.ഒ സുഗുണ, താമരശ്ശേരി സ്റ്റേഷനിലെ സി.പി.ഒ സുജാത, ബാലുശ്ശേരി സ്റ്റേഷനിലെ സി.പി.ഒ ബീന എന്നിവരും ഇവരുടെ മക്കളായ എസ്.ബി. ആരഭി, രൂപിത, മാളവിക, ചന്ദന, സിന്ദൂരി എന്നിവരുമാണ് നാടകത്തിൽ വേഷമിട്ടത്. ആരോഗ്യ വകുപ്പിൽ ജോലിചെയ്യുന്ന സുരേഷ് ബാബു ശ്രീസ്തയാണ് രചന. സംവിധാനം കെ.പി.ഒ.എ സംസ്ഥാന നിർവാഹകസമിതി അംഗവും െകായിലാണ്ടി സ്റ്റേഷനിലെ സി.പി.ഒയുമായ പ്രേമൻ മുചുകുന്നും സഹസംവിധാനം അഖിൽ തുറയൂരുമാണ് നിർവഹിച്ചത്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാടകത്തിൽ ഉൾക്കൊള്ളിച്ച കവിതയുടെ രചന എം.എം. സചീന്ദ്രനാണ്. ഇതിനോടകം ആറുവേദികളിലാണ് നാടകം അരങ്ങേറിയത്. പടം.....pk2, pk3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story