Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലക്കൽ ചന്തുവിനോടുള്ള...

തലക്കൽ ചന്തുവിനോടുള്ള അവഗണന തുടരുന്നു; കോളി മരത്തിെൻറ തകർന്ന തറ നന്നാക്കിയില്ല

text_fields
bookmark_border
പനമരം: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പഴശ്ശിരാജാവി​െൻറ പടയാളിയായിരുന്ന തലക്കൽ ചന്തുവിനെ പനമരത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ അവഗണിക്കുന്നതായി ആക്ഷേപം. ചന്തു സ്മാരകത്തിനോടനുബന്ധിച്ചുള്ള കോളി മരത്തി​െൻറ തറ നാലു മാസം മുമ്പ് തകർന്നിട്ടും ഇതുവരെ നന്നാക്കിയില്ല. ഉടൻ നന്നാക്കാനുള്ള നടപടി എടുക്കുമെന്ന് രണ്ടു മാസം മുമ്പ് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നു. പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിനടുത്ത് പനമരം പുഴയോരത്തായിട്ടാണ് കോളി മരമുള്ളത്. ലക്ഷങ്ങൾ ചെലവഴിച്ചാണ് കോളി മരത്തിന് ചുറ്റും തറ കെട്ടിയത്. മാർബിളിൽ ചന്തുവി​െൻറ വീര സാഹസികത വിവരിക്കുന്ന ബോർഡുകൾ തൊട്ടടുത്തായി സ്ഥാപിച്ചിട്ടുമുണ്ട്. ഏതാനും വർഷം മുമ്പ് ആഘോഷമായിട്ടായിരുന്നു കോളി മരത്തി​െൻറ തറ ഉദ്ഘാടനം നടന്നത്. അന്ന് സ്മാരകത്തിനായി മുന്നിട്ടിറങ്ങിയവർ അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനെതിരെ ഇപ്പോൾ നിശ്ശബ്ദത പാലിക്കുകയാണ്. നിർമാണത്തിെല അപാകതയാണ് തറ തകരാൻ കാരണമായിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നും സ്മാരകം സന്ദർശിക്കാൻ ആളുകൾ എത്താറുണ്ട്. സന്ദർശകർ സ്മാരകത്തി​െൻറ ദുരവസ്ഥ കണ്ട് മടങ്ങുകയാണ് പതിവ്. കോളിമരത്തി​െൻറ തറ അടിയന്തരമായി അറ്റകുറ്റപ്പണി ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. 'കാർഷിക കടാശ്വാസ കമീഷൻ പരിഗണന കാലാവധി നീട്ടും' സുൽത്താൻ ബത്തേരി: കാർഷിക കടാശ്വാസ കമീഷ​െൻറ പരിഗണന കാലാവധി നീട്ടാൻ സർക്കാർ ആലോചിക്കുന്നതായി കാർഷിക വികസന കർഷക ക്ഷേമ മന്ത്രി വി.എസ്. സുനിൽകുമാർ. നിലവിൽ വയനാട്ടിലെ 2011 വരെയുള്ള കാർഷിക കടങ്ങളും മറ്റു ജില്ലകളിലെ 2007 വരെയുള്ള കടങ്ങളുമാണ് കമീഷൻ പരിഗണിച്ചത്. കൂടുതൽ വർഷത്തെ കടം പരിഗണിക്കുന്നത് നിരവധി കർഷകർക്ക് ആശ്വാസമാവും. ദേശസാത്കൃത ബാങ്കുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാറിന് പരിമിതിയുള്ളതിനാൽ സഹകരണ ബാങ്കുകളിൽനിന്നെടുത്ത കാർഷിക കടങ്ങളിലാവും കാലാവധി നീട്ടുന്നത് പരിഗണിക്കുകയെന്ന് മന്ത്രി പറഞ്ഞു. വയനാട് ആത്മയുടെ ടെക്നോളജി മീറ്റി​െൻറ ഉദ്ഘാടനവും വിവിധ അവാർഡുകളുടെ വിതരണവും സുൽത്താൻ ബത്തേരി അമ്മായിപ്പാലം റൂറൽ അഗ്രികൾചറൽ ഹോൾസെയിൽ മാർക്കറ്റിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷകരെല്ലാം വിളകൾ ഇൻഷുർ ചെയ്യാൻ ശ്രദ്ധിക്കണം. പ്രകൃതിക്ഷോഭത്തിൽ വിളകൾ നശിച്ചാൽ ഒരാഴ്ചക്കുള്ള ഇൻഷുറൻസ് തുക ലഭിക്കും. പുതിയ മാനദണ്ഡ പ്രകാരം വന്യമൃഗങ്ങൾ വിളകൾ നശിപ്പിച്ചാലും ഇൻഷുറൻസ് ലഭിക്കും. 26 വിളകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇൻഷുർ ചെയ്തിട്ടില്ലെങ്കിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഇൻഷുറൻസ് ലഭിക്കാൻ ആറു മാസം മുതൽ ഒരു വർഷം വരെ സമയമെടുക്കും. വയനാട്ടിലെ കാപ്പി കർഷകരെ സംരക്ഷിക്കാൻ അവരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക കൺസോർട്യം രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മികച്ച ജൈവപഞ്ചായത്തുകൾക്കുള്ള അവാർഡ് മന്ത്രി വിതരണം ചെയ്തു. യഥാക്രമം എടവക, മൂപ്പൈനാട്, നൂൽപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്. ആത്മ ലീഡ്സ് പുസ്തകങ്ങൾ, സീറോ ബജറ്റ് റിസർച് റിപ്പോർട്ട് എന്നിവയുടെ പ്രകാശനവും നിർവഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഡയറക്ടർ എ.എം. സുനിൽകുമാർ, ഹോർട്ടികൾചർ മിഷൻ ഡയറക്ടർ ജെ. ജസ്റ്റിൻ മോഹൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ പി.എച്ച്. മെഹർബാൻ, ജില്ല കാർഷിക വികസന സമിതി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. സർവേ പൂർത്തിയായി; ജില്ലയിൽ 62 ഇനം പരമ്പരാഗത നെൽവിത്തിനങ്ങൾ അമ്പലവയൽ: വയനാടി​െൻറ നെല്ലറകളിൽ കർഷകർ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരാഗത നെല്ലിനങ്ങളുടെ പഠനവും സർവേയും പൂർത്തിയായി. 62 ഇനം നെൽവിത്തിനങ്ങൾ പാരമ്പര്യമായി കർഷകർ ഉപയോഗിച്ചുവരുന്നതായി കണ്ടെത്തി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും, കേരള കാർഷിക സർവകലാശാലയും അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രവും, കൃഷി വിജ്ഞാന കേന്ദ്രവും കാസർകോട് പീലിക്കോട്ടെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സംയുക്തമായാണ് സർവേ നടത്തിയത്. നെല്ലിനങ്ങൾ, വിള സമയം, വിള ദൈർഘ്യം, പിന്തുടരുന്ന കൃഷിരീതികൾ, ഒരേക്കറിലെ ശരാശരി നെല്ലുൽപാദനം, വൈക്കോലി​െൻറ ഉയരം, ഏക്കറിൽ ശരാശരി വൈക്കോലുൽപാദനം, നെന്മണികളുടെ നിറം, നെല്ല് സംഭരണ സൂക്ഷിപ്പ് രീതി, അരിയുടെ നിറം, അരിയുടെ ആകൃതി, നെല്ലിനത്തി​െൻറ ഉപയോഗങ്ങൾ, അരിയുടെ ഉപയോഗ രീതി, കീടരോഗ ആക്രമണത്തെ ചെറുക്കുവാനുള്ള കഴിവ് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും സംഘാംഗങ്ങൾ കർഷകരെ നേരിൽ കണ്ടാണ് വിവരങ്ങൾ ശേഖരിച്ചത്. 62 ഇനങ്ങൾ കൃഷി ചെയ്യുന്ന പ്രദേശങ്ങളെക്കുറിച്ചും അവ സംരക്ഷിക്കുന്ന കർഷകരെക്കുറിച്ചും രേഖയിൽ പ്രത്യേകമായി പരാമർശിക്കുന്നുണ്ട്. ഇനങ്ങളിൽ പകുതിയിലേറെയും അന്യംനിന്നുകൊണ്ടിരിക്കുന്ന നെൽവിത്തുകളാണ്. ജൈവ രീതിയിലാണ് മുഴുവൻ വിത്തിനങ്ങളും കൃഷി ചെയ്ത് സംരക്ഷിക്കുന്നത്. ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രൻ, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ പി.എച്ച്. മെഹർബാൻ, പീലിക്കോട് ആർ.എ.ആർ.എസിലെ പ്ലാൻറ് ബ്രീഡിങ് പ്രഫ. ഡോ. ടി. വനജ, അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം േപ്രാഗ്രാം കോഓഡിനേറ്റർ ഡോ. എൻ.ഇ. സഫിയ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്.കെ. റാണി എന്നിവരുടെ നേതൃത്വത്തിൽ പടന്നക്കാട് കാർഷിക കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥികളും, എച്ച്.എം.ബി.ജി സർവകലാശാലയിലെ റാവെ വിദ്യാർഥികളും ചേർന്നാണ് സർവേ നടത്തിയത്. വയനാട്ടിലെ പരമ്പരാഗത കർഷകരായ ചെറുവയൽ രാമൻ, പള്ളിയറ രാമൻ, പി. കേളു, ഏച്ചോം ഗോപി തുടങ്ങിയവരും നെൽവിത്ത് സംരക്ഷകരായ ടി. ഉണ്ണി കൃഷ്ണൻ, പ്രസീത് കുമാർ, മോഹൻ ദാസ്, ചന്ദ്രൻ, പി.സി. ബാലൻ, എം.ജി. ഷാജി, ഷാജി ജോസ്, രാജേഷ് കൃഷ്ണൻ, അജി തോമസ് എന്നിവരുമാണ് കൂടുതൽ നെൽവിത്തിനങ്ങൾ കൃഷി ചെയ്യുന്നത്. വയനാടൻ നെല്ലിനങ്ങൾ എന്ന പേരിൽ പുറത്തിറക്കിയ ഡയറക്ടറിയുടെ മുഖചിത്രവും, രൂപ കൽപനയും അമ്പലവയൽ സ്റ്റുഡിയോ വയനാടിലെ ആർ. രമിത്തിേൻറതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story