Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:20 AM GMT Updated On
date_range 19 March 2018 5:20 AM GMTചെങ്ങോടുമലയെ തകർക്കാൻ അനുവദിക്കരുത് ^വീരാൻകുട്ടി
text_fieldsbookmark_border
ചെങ്ങോടുമലയെ തകർക്കാൻ അനുവദിക്കരുത് -വീരാൻകുട്ടി പേരാമ്പ്ര: ചെങ്ങോടുമലയെ ക്വാറി മാഫിയക്ക് വിട്ടുകൊടുക്കരുതെന്ന് കവി വീരാൻകുട്ടി പറഞ്ഞു. ചാലിക്കരയിലെ സാംസ്കാരിക സംഘടന ചെങ്ങോടുമല ഖനനത്തിനെതിരെ നടത്തിയ പ്രതിഷേധ യാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങോടുമല ഒരു നാടിെൻറ കുടിവെള്ളത്തിെൻറ ഉറവിടമാണ്. ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ നശിപ്പിച്ചാൽ നാട് മരുഭൂമിയായി മാറും. പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടെ ഖനനം നടത്തിയാൽ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. സമരസമിതി പ്രവർത്തകർക്ക് ക്വാറി മാഫിയയുടെ ഭീഷണികൾ പല രൂപത്തിൽ വരുന്നുണ്ട്. അതുകൊണ്ടൊന്നും സമരത്തിൽനിന്ന് പിന്മാറില്ലെന്നും വീരാൻകുട്ടി പറഞ്ഞു. ഖനനവിരുദ്ധ സമരത്തിെൻറ വിജയം വരെ കൂടെയുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story