Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:17 AM GMT Updated On
date_range 19 March 2018 5:17 AM GMTനിക് ഉട്ട് സർഗാലയയിൽ
text_fieldsbookmark_border
നന്തിബസാർ: യുദ്ധക്രൂരതയെ ലോകത്തിനു മുന്നിൽ പകർത്തിക്കാണിച്ച പുലിറ്റ്സർ അവാർഡ് ജേതാവ് നിക് ഉട്ട് ഞായറാഴ്ച ഉച്ചക്ക് ഇരിങ്ങൽ സർഗാലയയിൽ എത്തി. ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.പി. ഭാസ്കരൻ, എം. രാജേഷ്, എം.ടി. സുരേഷ്ബാബു എന്നിവർ ചേർന്ന് നിക് ഉട്ടിനെ സ്വീകരിച്ചു. കടത്തനാടൻ കളരിപ്പയറ്റ്, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെയായിരുന്നു നിക് ഉട്ടിനെ ആനയിച്ചത്. സർഗാലയയിലെ എല്ലാ സ്റ്റാളുകളും സന്ദർശിച്ചശേഷം നൂറുകണക്കിന് ആരാധകരുടെ കൂടെ ഫോട്ടോയെടുക്കാൻ നിക് ഉട്ട് സമയം കണ്ടെത്തി. സർഗാലയ പ്രവർത്തനങ്ങളിൽ വളരെയേറെ മതിപ്പ് പ്രകടിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story