Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:23 AM GMT Updated On
date_range 18 March 2018 5:23 AM GMTകുറ്റ്യാടിയിൽ നാല് സ്കൂളുകൾക്ക് നോട്ടീസ്
text_fieldsbookmark_border
കുറ്റ്യാടി: അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നതിെൻറ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അംഗീകാരം ഉണ്ടെങ്കിൽ നിശ്ചിത ദിവസത്തിനകം അറിയിക്കണം എന്നാവശ്യപ്പെട്ട് കുറ്റ്യാടിയിലെ നാല് അൺഎയ്ഡഡ് സ്കൂളുകൾക്ക് കഴിഞ്ഞ ദിവസം രജിസ്റ്റർ നോട്ടീസ് അയച്ചതായി കുന്നുമ്മൽ എ.ഇ.ഒ അറിയിച്ചു. ഒരു സ്കൂളിന് നേരേത്ത അയച്ചപ്പോൾ വിലാസം തെറ്റിയിരുന്നതായും വീണ്ടും അയച്ചിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു. ഉപജില്ലയിലെ 11 സ്കൂളുകൾക്ക് ഈ ആവശ്യം ഉന്നയിച്ച് നേരേത്ത നോട്ടീസ് നൽകിയിരുന്നു. ഇവയിൽ ചിലത് അടുത്തവർഷം മുതൽ പ്രവർത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് എ.ഇ.ഒ പറഞ്ഞു. എന്നാൽ, തങ്ങൾ അംഗീകാരത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് വട്ടോളി ഹൈടെക് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. ഈ സ്കൂളിന് എ.ഇ.ഒ നോട്ടീസ് നൽകിയിരുന്നു. അതിനിടെ കെ.ഇ.ടി പബ്ലിക് സ്കൂൾ കൂടലിലുമായി കുറ്റ്യാടി കെ.ഇ.ടി പബ്ലിക് സ്കൂളിന് ബന്ധമില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story