Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാദാപുരത്ത് അഗ്​നിബാധ...

നാദാപുരത്ത് അഗ്​നിബാധ പരിഭ്രാന്തി പരത്തി

text_fields
bookmark_border
നാദാപുരം: വ്യാപാരസമുച്ചയത്തിൽ പൊടുന്നനെയുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. കസ്തൂരിക്കുളം പെട്രോൾ പമ്പിനു സമീപം തുണിക്കടയും ഹോട്ടലും മറ്റു കടകളും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ തുണിക്കടയോടു ചേർന്ന ചുവരിലെ മെയിൻ സ്വിച്ചിനു സമീപമാണ് തീ പടരുന്നത് വ്യാപാരികൾ കണ്ടത്. ഇതേ സമയംതന്നെ സമീപത്തെ വൈദ്യുതി ലൈനിലും തീ പടരുന്നുണ്ടായിരുന്നു. അമിത െവെദ്യുതിപ്രവാഹമാണ് തീപിടിക്കാൻ കാരണമെന്ന് മനസ്സിലാക്കി കല്ലാച്ചിയിലെ വൈദ്യുതി ഓഫിസിൽ വിവരം അറിയിച്ചെങ്കിലും അധികൃതർ സ്ഥലെത്തത്തിയില്ല. തീ ആളിപ്പടരുമെന്ന അവസ്ഥയിൽ ചേലക്കാട് അഗ്നിശമനസേനയിൽ വിവരമറിയിക്കുകയായിരുന്നു. മൂന്നു മണിയോടെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. ഇതിനുശേഷമാണ് വൈദ്യുതി വകുപ്പ് ജീവനക്കാരെത്തിയത്. തീപിടിത്തമുണ്ടായ വ്യാപാരസമുച്ചയത്തി​െൻറ അര കിലോമീറ്റർ മാത്രം ദൂരമുള്ള വൈദ്യുതി വകുപ്പ് ഓഫിസിൽനിന്ന് ജീവനക്കാർ എത്താൻ വൈകിയത് പ്രതിഷേധത്തിനിടയാക്കി. വ്യാപാരികളിൽ ചിലർ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് സ്വിച്ച് ബോർഡി​െൻറയും െവെദ്യുതിലൈനി​െൻറയും തകരാർ പരിഹരിച്ചശേഷമാണ് ജീവനക്കാർ മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story