Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിഴക്കോത്ത്...

കിഴക്കോത്ത് പഞ്ചായത്തിൽ 16 കോടിയുടെ പദ്ധതികൾ

text_fields
bookmark_border
കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിൽ 16,01,89,000 രൂപയുടെ വരവും, 15,53,83,900 രൂപയുടെ ചെലവും, 48,05,100 രൂപ മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡൻറ് യു.പി. നഫീസ അവതരിപ്പിച്ചു. കുടിവെള്ളത്തിനും അംഗൻവാടികൾ ഹൈടെക് ആക്കുന്നതിനുമാണ് കൂടുതൽ പ്രാധാന്യം നൽകിയത്. കൃഷി, മൃഗസംരക്ഷണം, ഭവനനിർമാണം, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവക്കും ഫണ്ട് നീക്കിവെച്ചു. പ്രസിഡൻറ് എൻ.സി. ഉസ്സയിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. ജബ്ബാർ മാസ്റ്റർ, വി.എം. മനോജ്, ശ്രീജ സത്യൻ, അംഗങ്ങളായ നസീമ ജമാലുദ്ദീൻ, ഗീത വെള്ളിലാട്ട് പൊയിൽ, സെക്രട്ടറി പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story